യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രധാന തെളിവായ മൊബൈല്‍ ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് മാറ്റിയതായി മുഖ്യപ്രതി സുനില്‍കുമാറിന്റെ മൊഴി. ദൃശ്യങ്ങള്‍ മാറ്റിയ ഫോണ്‍ അഭിഭാഷകനു നല്‍കിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ചത് സുനി മാത്രമാണെന്നാണ് പൊലിസിന്റെ റിപ്പോര്‍ട്ടിലുള്ളത്. സംഭവ സമയം പ്രതി മണികണഠനാണ് കാര്‍ ഓടിച്ചതെന്നും മറ്റു പ്രതികളെല്ലാം ടെമ്പോ ട്രാവലറില്‍ കാറിനെ പിന്തുടരുകയായിരുന്നെന്നും സുനി മാത്രമാണ് ആക്രമിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതികളുടെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനിരിക്കുകയാണ് പൊലിസ്.

LEAVE A REPLY

Please enter your comment!
Please enter your name here