1437068680_Air_india_b747-400_vt-esm_lands_arp
ന്യൂഡല്‍ഹി: സാധാരണ യാത്രക്കാര്‍ക്ക് മിക്കപ്പോഴും കൈപ്പേറിയ അനുഭവം സമ്മാനിക്കുന്ന എയര്‍ ഇന്ത്യ ഇത്തവണ ഭയപ്പെടുത്തിയത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ തന്നെയാണ്. ടേക് ഓഫിനുശേഷം ഉള്ളിലേക്ക് മടങ്ങി നില്‍ക്കേണ്ട ചക്രങ്ങള്‍ പിന്‍വലിക്കാതെയാണ് അമൃത്സറില്‍നിന്ന് ഡല്‍ഹിയിലേക്ക് മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച എയര്‍ഇന്ത്യ ബോയിങ് 787 വിമാനം പറന്നത്.
ചക്രങ്ങള്‍ പുറത്തേക്കുനിന്ന് പറക്കുന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണ്.
കഴിഞ്ഞ മാസം ആദ്യം എയര്‍ഇന്ത്യയുടെ ഭാഗമായ പുതിയ ഡ്രീംലൈനര്‍ വിമാനത്തിലാണ് ഗുരുതര സാങ്കേതിക പ്രശ്നമുണ്ടായത്. ടേക് ഓഫിനുശേഷം ലാന്‍ഡിങ് ഗിയറിന്‍െറ പ്രശ്നം മൂലം ചക്രങ്ങള്‍ പിന്‍വലിക്കാനായില്ലെന്നത് പൈലറ്റിന്‍െറ ശ്രദ്ധയില്‍പ്പെട്ടെങ്കിലും വിമാനം തിരിച്ചിറക്കിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ വിമാനം തിരിച്ചിറക്കാറുണ്ട്.
ചക്രങ്ങള്‍ പുറത്തേക്കൂന്നി 20,000 അടി ഉയരത്തിന് മുകളില്‍ പറന്നാല്‍ കാബിനിലെ മര്‍ദത്തെയും എ.സിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. കൂടുതല്‍ ഇന്ധനം കത്തിത്തീരുകയും ചെയ്യും.
ദീര്‍ഘദൂര യാത്രകളിലാണ് പ്രശ്നം ഗുരുതരമാകുന്നത്. വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ഇറങ്ങി.
വിമാനത്തിന്‍െറ സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പെട്ടെങ്കിലും ഹ്രസ്വദൂര സര്‍വീസ് ആയതിനാലും സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാലുമാണ് തിരിച്ചിറക്കാതിരുന്നതെന്ന് പൈലറ്റ് വിശദീകരണവും നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here