getNewssaImages.php

പത്തനംതിട്ട: സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്ക് സിനിമ ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിന് പുറത്ത് പോകാന്‍ കോടതി 10 ദിവസത്തെ അനുമതി നല്‍കി. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് അനുമതി.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘സംസ്ഥാനം’ എന്ന ചിത്രത്തിന്‍െറ ഷൂട്ടിങ്ങിനായി ചെന്നൈ, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ പോകണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരം 21 മുതല്‍ ആഗസ്റ്റ് ഒന്നുവരെയാണ് കോടതി അനുമതി നല്‍കിയത്. സരിത സംസ്ഥാനം വിട്ടുപോകരുതെന്ന് ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശമുള്ളതാണ്. നേരത്തേ ജാമ്യവ്യവസ്ഥ ലംഘിച്ച് മൂകാംബികയില്‍ പോയത് വിവാദമായിരുന്നു. എന്തെങ്കിലും കൂടിക്കാഴ്ചക്കായാണോ കേരളത്തിന് പുറത്ത് പോയതെന്ന് അന്ന് സംശയം ഉയര്‍ന്നിരുന്നു.
സോളാര്‍ തട്ടിപ്പിനിരയായ അമേരിക്കന്‍ മലയാളി ഇടയാറന്മുള സ്വദേശി ബാബുരാജില്‍നിന്ന് 11.9 കോടി തട്ടിയെടുത്ത കേസില്‍ സരിതയെയും ബിജു രാധാകൃഷ്ണനെയും ആറു വര്‍ഷം കഠിന തടവിനും 1.20 കോടി പിഴക്കും ശിക്ഷിച്ചതാണ്.
സരിത നല്‍കിയ അപ്പീലിനെ തുടര്‍ന്ന് പിഴത്തുകയായ 45 ലക്ഷം രൂപ അടയ്ക്കാമെന്ന വ്യവസ്ഥയില്‍ തടവ് ശിക്ഷ ജില്ലാ കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 16 നായിരുന്നു ഉത്തരവ്. ഒരു മാസത്തിനുള്ളില്‍ തുക അടക്കണം.
തിങ്കളാഴ്ച സരിത കോടതിയില്‍ എത്തിയിരുന്നു. അഡ്വ. പ്രിന്‍സ് പി. തോമസ് ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here