തിരുവനന്തപുരം: പൊതുപ്രവർത്തകർ അർപ്പണ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായിരിക്കണമെന്ന്  ഗവർണർ ജസ്റ്റിസ് പി.സദാശിവം പ്രസ്താവിച്ചു. ജനകീയ സമിതി രജത ജൂബിലി ആഘോഷവും പുരസ്കാര സമർപ്പണവും ഏപ്രിൽ 24ന് തിരുവനന്തപുരം വൈ. എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി അഡ്വ.മാത്യു ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭരണ പരിഷ്ക്കരണ കമ്മിറ്റി അംഗം സി.പി.നായർ ആമുഖ പ്രസംഗം നിർവഹിച്ചു. അവാർഡ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് തഴക്കര അവാർഡ് ജേതാക്കളെ സദസിന് പരിചയപെടുത്തി. രജതജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ വി.പി ജയചന്ദ്രൻ  പ്രശസ്തി  പത്ര പരായണം നടത്തി.
തുടർന്ന് വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ  (രാഷ്ട്ര സേവ  പുരസ്ക്കാരം) മാതൃഭൂമി മാനേജിംങ്ങ് എഡിറ്റർ  എം.പി.വിരേന്ദ്രകുമാർ (മാധ്യമ പുരസ്ക്കാരം ), യുവ വ്യവസായി ഡെൽറ്റ ഗ്രൂപ്പ് ചെയർമാൻ തോമസ് ഫിലിപ്പ്  (കാരുണ്യ പുരസ്കാരം) എന്നി വിശിഷ്ട വ്യക്തികൾക്ക് നൽകി.

സമിതി ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് മാവേലിക്കര സ്വാഗതവും ഡയറക്ടർ ഡോ അശോക് അലക്സ് ഫിലിപ്പ് കൃതജ്ഞതയും  പ്രകാശിപ്പിച്ചു.ജനകീയ സമിതിയുടെ ഉപഹാരം ഡോ. ജോൺസൺ വാലയിൽ ഇടിക്കുള ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന് സമർപ്പിച്ചു.

കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 2025 ൽ കേരളം എങ്ങനെയായിരിക്കണം എന്ന കാഴ്ചപാടോടു കൂടി ‘വിഷൻ കേരള 2025’ എന്ന രജത ജൂബിലി നയരേഖ പ്രകാശനം  ചെയ്തു.

രജത ജൂബിലി സ്മാരകമായി ഭവനരഹിതരായ നിർധനർക്ക് 25 വീടുകൾ നിർമ്മിച്ചു നൽകും.ജില്ലാ കമ്മിറ്റികൾ നിർദ്ദേശിക്കുന്ന അർഹരായവർക്ക് ജില്ലകളിൽ ആദ്യഘട്ടത്തിൽ  വീടുകൾ നിർമിച്ചു നൽകുന്നത്. മനോഹരവും പ്രകൃതിക്ക് യോജിച്ച നിലയിലും ഉള്ള 650 ചതുരശ്ര അടി വിസ്തീർണത്തിൽ ഉള്ള വീടുകൾ ആണ് ജനകീയ പങ്കാളിത്വത്തോട് നിർമ്മിച്ചു നൽകുന്നത്.

നിർധനരരും നിരാലംബരുമായവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ത്രിതല പഞ്ചായത്തകളുടെയും ആനുകുല്യം കൂടി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ  ഉളള ശ്രമങ്ങൾ ഏകോപിക്കും.

കൂടാതെ ആരോഗ്യ വകുപ്പും ദേശിയ അന്ധത നിവാരണ സമിതിയുമായി സഹകരിച്ച് 25 പേർക്ക് ഓരോ ജില്ലയിൽ നിന്നും സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കും. നേത്രദാന – അവയവദാന ബോധവത്ക്കരണ പരിപാടികൾക്ക് നേതൃത്വം നൽകും. അടിയന്തിര ഘട്ടത്തിൽ രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് രക്തം ലഭ്യമാക്കാൻ ജില്ലകൾ തോറും ബ്ലഡ് ഡൊനേഷൻ സെൽ രൂപീകരിക്കും.
സർക്കാർ ആശുപത്രികളിൽ ഉച്ച കഞ്ഞി വിതരണം നടത്തും. നിർധന ക്യാൻസർ രോഗികൾക്ക് ചികിത്സാ സഹായം നൽകും.

മാതാപിതാക്കൾ നഷ്ടപെട്ടതും പഠനത്തിൽ സമർത്ഥരും  വിദ്യാർത്ഥികൾക്ക് സ്‌ക്കോളർഷിപ്പ് ഏർപെടുത്തും.സ്കൂൾ അദ്ധ്യയന വർഷാരംഭത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും.  നിരാലംബരും  അശരണരുമായ വ്യദ്ധരായവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കും.

ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനും ബോധവത്ക്കരണ പരിപാടി സംഘടി പ്പിക്കും.ജൈവകൃഷി പ്രോത്സാഹിപ്പിക്കന്നതിന്
സംസ്ഥാന ഹരിത കേരളം പദ്ധതിയുമായി സഹകരിച്ച് ഗ്രീൻ ക്ലബുകൾ രൂപികരിക്കും. മികവ് പുലർത്തുന്ന  കർഷകരെ ആദരിക്കും.

ഭക്ഷ്യവസ്തുക്കളിലെ  മായം ചേർക്കലിനെതിരെയും അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മത്സ്യ- മാംസാഹാരങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സർക്കാർ നടപടി സ്വീകരിക്കുവാനും  അമിത വിഷകരമായ രാസപദാർത്ഥങ്ങളുടെ ഉപയോഗം മൂലം ഉണ്ടായി ക്കൊണ്ടിരിക്കുന്ന  സാമൂഹ്യ വിപത്തുകൾക്കെതിരെയും
ശക്തമായ ജനകീയ സമരപരിപാടികളും സംഘടിക്കുമെന്ന് നയരേഖയിലൂടെ വ്യക്തമാക്കുന്നു.

IMG_20170424_174123 IMG_20170424_164713 IMG_20170424_173304

LEAVE A REPLY

Please enter your comment!
Please enter your name here