എടത്വാ:ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ പരിസ്ഥിതി സൗഹാർദ്ധ ചട്ടങ്ങൾ ഉൾകൊണ്ട ചരിത്രത്തിൽ ആദ്യമായി ലക്ഷകണക്കിന് വിശ്വാസി സമൂഹത്തെ  സാക്ഷിയാക്കി  തിരുനാൾ പതാക ഉയർന്നു .

ദൈവാനുഗ്രഹങ്ങൾ വൃക്തിജീവിതം ഉൾപെടെ സമസ്ത മേഖലകളിലും ഉണ്ടാക്കട്ടെയെന്ന പ്രാർത്ഥന മുഖരിതമായ അന്തരീക്ഷത്തിൽ  ഏപ്രിൽ 27 ന് രാവിലെ 7.30 ന് വികാരി വെരി.റവ.ഫാദർ ജോൺ മണക്കുന്നേൽ  ആശീർവദിച്ച് പട്ടുനൂലിൽ തീർത്ത കയറിൽ  വൈദീകരുടെയും വിശ്വാസി സമൂഹത്തിന്റെയും രാഷ്ടീയ സാമൂഹിക സാംസ്ക്കാരിക മാധ്യമ രംഗത്തെ അനേകരുടെ സാന്നി സാനിദ്ധ്യത്തിലും പതാക ഉയർത്തൽ  കർമ്മം  നിർവഹിച്ചു.തുടർന്ന്  ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ ആയി സ്ഥാനാരോഹണം ചെയ്ത മാർ തോമസ് തറയിൽ കുർബാന  അർപ്പിച്ചു. മെയ് 14ന്  ആണ് എട്ടാമിടം .

വിവിധ  വകുപ്പുകളെ ഏകോപിച്ച്   ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി രൂപികരിച്ചതും ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് കയർ ഉപേക്ഷിക്കുന്നതും ചരിത്രത്തിൽ ആദ്യമായിട്ടാണ്. തിരുനാൾ ഭാരവാഹികൾ ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ,വിവിധ സർക്കാർ വകുപ്പ് അധിക്യതർ , സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരടങ്ങിയതാണ് തിരുനാൾ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി .

വികാരി വെരി.റവ.ഫാദർ ജോൺ മണക്കുന്നേലിന്റെയും ഇടവക ട്രസ്റ്റി വർഗ്ഗീസ് എം.ജെ. മണക്കളം , ജനറൽ കൺവീനർ ബിൽബി മാത്യം, ജോ. കൺവീനർ ജയൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മിറ്റികൾ കുറ്റമറ്റ നിലയിൽ ഉള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
ഗ്രീൻ പ്രോട്ടോക്കോളിന്  എടത്വാ പഞ്ചായത്തും വ്യാപാരി സമൂഹവും വിവിധ സന്നദ്ധ സംഘടനകളും എടത്വാ വിഷനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അന്യ സംസ്ഥാനങ്ങളിലെ തീർത്ഥാടകർ ഉൾപ്പെടെ  കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന അരക്കോടിയോളം ഭക്തർക്ക് മുൻ വർഷങ്ങളെക്കാൾ  വിപുലമായ സൗകര്യങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്.ഈ വർഷം ആദ്യമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്ലിനിക്ക് പള്ളിയുടെ കോമ്പൗണ്ടിൽ പ്രവർത്തിക്കും.24 മണിക്കൂറും അഗ്നിശമന സേനയുടെയും  ആംബുലൻസിന്റെയും  സേവനം  ഉണ്ടാകും.
കെ.എസ്.ആർ.ടി.സിയുടെ താത്ക്കാലിക ബസ് ഡിപ്പോ എടത്വാ കോളജ് ഗ്രൗണ്ടിലും പോലീസ് കൺട്രോൾ റൂം സ്കൂൾ ഗ്രൗണ്ടിലും ഉണ്ടാകും.

നേർച്ചഭക്ഷണം സ്റ്റീൽ പ്ളേറ്റുകളിൽ വിളമ്പും.സൗജന്യ കുടിവെള്ള വിതരണത്തിനായി  വിവിധ സ്ഥലങ്ങളിലും ജപമാല വീഥിയിലും  മൺകലങ്ങളിൽ വെള്ളം സൂക്ഷിക്കും. മായവും  വിഷകരമായ രാസ പദാർത്ഥങ്ങൾ ചേർക്കാത്തതും  ഗുണനിലവാരമുള്ള സാധനങ്ങൾ കടകളിലൂടെ വിൽക്കുന്നത് ഉറപ്പു വരുത്തും.വില വർദ്ധനവ് നിയന്ത്രിക്കും. ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്യുന്നതോടൊപ്പം അധികൃതരുടെ പരിശോധനയും ഉണ്ടായിരിക്കും.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് പുന ചക്രമണത്തിനായി അയക്കും.പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഉപേക്ഷികക്കുവാൻ വ്യാപരികൾക്ക് ടെൻഡർ ക്ഷണിച്ചപ്പോൾ തന്നെ നിർദ്ദേശം നൽകിയത് ആദ്യ അനുഭവം ആണ്.30000 ചതുരശ്ര അടി വിസ്ത്രീർണമുള്ള വാണിഭ പന്തൽ ഉയർന്നു കഴിഞ്ഞു.

തിരുനാൾ കാലയളവുകളിൽ പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുകയും മികവ് പുലർത്തുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക പുരസ്കാരങ്ങളും  ഏർപ്പെടുത്തിയിട്ടുള്ളതായി  തിരുനാൾ ജനറൽ കൺവീനർ ബിൽബി മാത്യം, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള  എന്നിവർ അറിയിച്ചു.

IMG_20170426_201009

LEAVE A REPLY

Please enter your comment!
Please enter your name here