സുപ്രിംകോടതി ഉത്തരവ് പ്രകാരം അടച്ചുപൂട്ടിയ സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ബാറുടമകള്‍ കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചത്. ഇതോടെ തിരുവനന്തപുരം മുതല്‍ ചേര്‍ത്തല വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുളളതുമായ ബാറുകളും, മദ്യവില്‍പ്പന കേന്ദ്രങ്ങളും ഇനിമുതല്‍ തുറന്നുപ്രവര്‍ത്തിക്കും.

2014ലാണ് ദേശീയപാത എന്ന പദവി ഹൈവേ അതോറിറ്റി എടുത്തുമാറ്റിയത്. ഇതോടെ മാഹിയില്‍ പൂട്ടിയ മദ്യശാലകളില്‍ മിക്കവയും തുറക്കുമെന്ന് ഉറപ്പായി.

LEAVE A REPLY

Please enter your comment!
Please enter your name here