എടത്വാ: അനീതിക്കെതിരെ പോരാടാനും ധാർമ്മികതയ്ക്കനുസരിച്ച് ജീവിക്കാൻ പഠിക്കുകയാണ് വിദ്യാഭ്യാസമെന്നും തിൻമയെ ഒഴിവാക്കി നന്മയെ ഉൾകൊള്ളാൻ ഉള്ള അറിവ് പ്രാപ്തമാകുമ്പോൾ വിദ്യാഭ്യാസം പൂർണ്ണമാകമെന്നും  ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ പ്രസ്താവിച്ചു.

എടത്വാ സെന്റ് അലോഷ്യസ് ഹയർ സെക്കൻണ്ടറി സ്കൂൾ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റവ.ഫാദർ വിൽസൺ പുന്നക്കാലയിൽ അദ്യക്ഷത വഹിച്ചു.

ചങ്ങനാശേരി , എൻ.എസ്.എസ്.കോളജ് ഹിന്ദി വിഭാഗം മേധാവി ഡോ.സി.എസ് അജിത്ത് കുമാർ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടത്തി.

പ്രധാന അദ്ധ്യാപകൻ തോമസ് കുട്ടി മാത്യൂ സ്കൂൾ വികസന രേഖ അവതരിപ്പിച്ചു. എടത്വാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് , പ്രിൻസിപ്പാൾ ആൻറണി മാത്യം, ഹെഡ്മിസ്ട്രസ് ലിനിമോൾ ആൻറണി , ,പി.ടി.എ പ്രസിഡന്റ് ഡോ.ജോൺസൺ വി. ഇടിക്കുള,  ബേബി ജോസഫ് ,സീനിയർ അസിസ്റ്റൻറ്  ഏലിയാമ്മ ജോസഫ് , പി.ടി.എ സെക്രടറി ജോസ്കുട്ടി സെബാസ്റ്റ്യൻ , സ്റ്റാഫ് സെക്രട്ടറി ജോസ് ജെ. വെട്ടിയിൽ ,ടോം ചാക്കോ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പുരസ്കാരം നൽകുകയും ചെയ്തു .

പി.ടി.എ പ്രസിഡന്റ് ഡോ.ജോൺസൺ വി. ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിൽ 2017-2018 വർഷത്തെ പി.ടി.എ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ജസ്റ്റിൻ ജോസഫ് വാർഷിക റിപ്പോര്ട്ട അവതരിപ്പിച്ചു. മേഴ്സി സോണി ,കെ .ബി അജയകുമാർ എന്നിവർ പ്രസംഗിച്ചു.

FB_IMG_1498226030699 FB_IMG_1498226044239

LEAVE A REPLY

Please enter your comment!
Please enter your name here