ഗുര്‍മീതിന്റെ ആശ്രമത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി
ആശ്രമത്തില്‍ നിന്ന് പിടിച്ചെടുത്ത ആയുധ ശേഖരവുമായി പൊലീസ്! ഇരട്ട ബലാത്സംഗകേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിംഗിന്റെ ആശ്രമത്തില്‍ നിന്ന് വന്‍ ആയുധശേഖരം പൊലീസ് പിടിച്ചെടുത്തു.
ഗുര്‍മീത് റഹിം ജയിലിലായതിന് പിന്നാലെ ഹരിയാന സിര്‍സയിലെ ദേരയുടെ പ്രധാന ആശ്രമത്തില്‍ നിന്നും അന്തേവാസികളായ അനുയായികളായ പൊലീസും സൈന്യവും ചേര്‍ന്ന് കോടതി ഉത്തരവ് പ്രകാരം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ആശ്രമത്തില്‍ നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെടുത്തത്.

പൊലീസ് പിടിച്ചെടുത്ത നിരവധി തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളുടെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here