കോഴിക്കോട്∙ മുക്കത്ത് വന്‍ സ്ഫോടക വസ്തുശേഖരം പിടികൂടി. 450 കിലോഗ്രാം വെടിമരുന്ന്, 400 ജലാറ്റിന്‍ സ്റ്റിക് എന്നിവയാണ് പിടിച്ചെടുത്തത്. സ്ഫോടനത്തിന് ഉപയോഗിക്കുന്ന ഏഴുമീറ്റര്‍ വയറും പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കം സ്വദേശി മെഹ്ബൂബ്, ഇരങ്ങിമല സ്വദേശി ഹാരിസ് എന്നിവരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടകശേഖരം കടത്തിയ കാറും പിടിച്ചെടുത്തിട്ടുണ്ട്.

രാത്രിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് സ്ഫോടക വസ്തുക്കള്‍ കാറില്‍നിന്ന് കിട്ടിയത്. ക്വാറിയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് പ്രതികളുെട മൊഴി. മുക്കം പൊലീസ് അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here