തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്.

ഇന്നലെ പെട്രോൾ വില ലിറ്ററിന് 80 രൂപ കടന്നിരുന്നു. കർണാടക തി​രഞ്ഞെടുപ്പ് കഴിഞ്ഞതിനെ തുടർന്ന് ദി​നംപ്രതി​ ഇന്ധനവി​ല ഉയരുകയാണ്. കഴി​ഞ്ഞ ആറു ദി​വസത്തി​നി​ടെ പെട്രോളി​ന് 1.40 രൂപയും ഡീസലി​ന് 1.61 രൂപയുമാണ് വർദ്ധി​ച്ചത്. തി​രഞ്ഞെടുപ്പി​ന്റെ പശ്ചാത്തലത്തി​ൽ ഇന്ധനവി​ലയി​ലെ പ്രതി​ദി​ന വർദ്ധന സർക്കാർ നി​റുത്തി​വച്ചി​രുന്നു.

ക്രൂഡോയി​ൽ വി​ലയി​ലെ വർദ്ധനയും ഡോളറി​നെതി​രെ രൂപയുടെ മൂല്യം ഉയരുന്നതുമാണ് ഇന്ധനവി​ല വർദ്ധിക്കാൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here