gold.jpg.image.784.410

മലപ്പുറം∙ കുവൈത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനിൽനിന്ന് 700 ഗ്രാം സ്വർണം പിടികൂടി. ട്രോളി ബാഗിനുള്ളിൽ ചെറിയ കമ്പികളാക്കി ഒളിപ്പിച്ചാണു കാസർകോട് സ്വദേശി അബ്ദുല്ല അഹമ്മദ് (48) സ്വർണക്കടത്തിനു ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് 20 ലക്ഷം രൂപ വിലമതിക്കുമെന്നു കസ്റ്റംസ് ഇന്റലിജൻസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here