കോവിഡ്- 19…എന്ന കാണാൻ സാധിക്കാത്ത വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്ന ലോകം… ജനങ്ങൾ … ഇതിനെതിരേ പോരാടുന്ന ലോക രാഷ്ട്രങ്ങൾ, ഭരണാധികാരികൾ …., കർമ്മനിരതരായിരിക്കുന്ന ആതുരശുശ്രൂഷകർ….
വൈറസിനെതിരേ പോരാടുന്നതിനു വേണ്ടി സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ച ഈ കാലഘട്ടത്തിൽ വെറുതെയിരുന്ന് മുഷിയുന്നതിലും നല്ലത് ക്രിയാത്മകമായി എന്തെങ്കിലും പ്രവൃത്തിക്കുക എന്ന ലക്ഷ്യവുമായി വിദ്യാർത്ഥിനികളായ 3 സഹോദരികളാണ് കോവിഡിനെതിരെ സ്വന്തമായി നൃത്തച്ചുവട് രൂപപ്പെടുത്തി രംഗത്ത് എത്തിയത്. ഇരിങ്ങാലക്കൂട നടവരമ്പ ചെങ്ങിനിയാടൻ വീട്ടിൽ ജോൺസന്റെയും ജോളി ജോൺസിന്റെയും മക്കളായ ജിയ ജോൺസൺ, ജീന ജോൺസൺ, ജിംന ജോൺസൺ എന്നീ സഹോദരികളാണ് ഇങ്ങനെയൊരു വിത്യസ്തമായ ഉദ്യമം ഏറ്റെടുത്ത് കടന്നുവന്നത്. മനു മഞ്ചുത്ത് എഴുതി , പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ പാടിയ വരികൾ യാദൃശ്ചികമായി ഇവരുടെ വാട്ട്സ് അപ്പിൽ എത്തുകയായിരുന്നു. വീഡിയോയിലൂടെ കേട്ട കൊറോണയ്ക്ക് എതിരെയുള്ള ഗാനം  വളരെ ഹൃദ്യമായി തോന്നിയ ഇവർ ഉടനെ ആ വരികൾക്ക് സ്വന്തമായി നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തി.  മൂത്ത സഹോദരി ജിയയും ഉളയ സഹോദരി ജിംനയും വരികളുടെ ഈണത്തിനൊത്ത് നൃത്തചുവട് വെച്ചപ്പോൾ രണ്ടാമത്തെ സഹോദരി ജീന ക്യാമറാക്കണ്ണുകളിലൂടെ അത് ഒപ്പിയെടുത്ത് എഡിറ്റ് ചെയ്തു ഭംഗീയാക്കി. ഈ വീഡിയോ ഇപ്പോൾ ശ്രദ്ധയാകർഷിക്കുകയാണ്. ജിയ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിനി.  ജീന പത്തിലും ജിംന എട്ടിലും പഠിക്കുന്നു.
വീഡിയോ കാണാം.

ഇവരെപ്പറ്റി കൂടുതൽ അറിയാൻ  – മൊബൈൽ : 8547494493.

 

 

LEAVE A REPLY

Please enter your comment!
Please enter your name here