ആലുവ: സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി. ബുധനാഴ്​ച രാവിലെ ആലുവയിൽ മരിച്ച വയോധികക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ആലുവ മാറമ്പിള്ളി കുന്നത്തുക്കര സ്വദേശി ബീവാത്തുവിനാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

ഇവർക്ക്​ രോഗലക്ഷണങ്ങളില്ലായിരുന്നു. അർബുദരോഗിയായിരുന്നു. കഴിഞ്ഞ ദിവസം ആലുവയിലെ സ്വ​കാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബീവാത്തു ബുധനാഴ്​ച​ രാവിലെ മരിക്കുകയായിരുന്നു.

സംസ്​ഥാനത്ത്​ ഇന്നുമാത്രം അഞ്ചുപേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. കാസർകോട്ടും കോഴിക്കോട്ടും കൊല്ലത്തുമാണ് ​ഓരോരുത്തർ മരിച്ചത്. കണ്ണൂരിൽ ചൊവ്വാഴ്​ച മരിച്ച വിളക്കോത്തൂർ സ്വദേശി സദാനന്ദന്(60)​ കോവിഡ്​ ആയിരുന്നുവെന്ന്​ സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here