തി​രുവനന്തപുരം: സ്വർണക്കടത്തുകേസുമായി​ ബന്ധപ്പെട്ട് മുഖ്യമന്ത്രി​യുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടി​ എം ശി​വശങ്കറി​നെ എൻ ഐ എ ചോദ്യം ചെയ്യുന്നു. പേരൂർക്കട പൊലീസ് ക്ളബി​ലാണ് ചോദ്യം ചെയ്യൽ. ശി​വശങ്കറി​നോട് ക്ളബി​ൽ ഹാജരാവാൻ എൻ ഐ എ ആവശ്യപ്പെടുകയായി​രുന്നു. നേരത്തേ ശിവശങ്കറിനെ കസ്റ്റംസ് ഒമ്പതുമണിക്കൂർ ചോദ്യംചെയ്തി​രുന്നു.ഇതിനുശേഷം ഇദ്ദേഹത്തെ എൻ ഐ എ ചോദ്യംചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു.ഇതാദ്യമായാണ് ഉന്നതനായ ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യചെയ്യലിന് വിധേയനാകുന്നത്.കൊച്ചിയിൽ നിന്നെത്തിയ എൻ ഐ എ സംഘമാണ് ചോദ്യം ചെയ്യുന്നത്.

രാവിലെ ഒമ്പതുമണിക്കാണ് ഇവർ എത്തിയത്. ചോദ്യംചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് എൻ ഐ എ ശിവശങ്കറിന് നോട്ടീസ് നൽകുകയായിരുന്നു. പൂജപ്പുരയിലെ അദ്ദേഹത്തിന്റെ വീട്ടിൽ സ്കൂട്ടറിൽ എത്തിയ എൻ ഐ എ സംഘമാണ് നോട്ടീസ് നൽകിയത്. ഇതേ തുടർന്ന് വീടിന്റെ പിന്നിലെ വഴിയിലൂടെ സ്വകാര്യ കാറിൽ ശിവശങ്കർ പൊലീസ് ക്ളബിൽ എത്തുകയായിരുന്നു. നേരത്തേ അറസ്റ്റിലായ പ്രതികളുടെ മൊഴിവിലയിരുത്തിയശേഷമാണ് ചോദ്യംചെയ്യാൻ എൻ ഐ എ തീരുമാനിച്ചത്.കേസിലെ ഒന്നാംപ്രതി സരിത്ത് ശിവശങ്കറിനെതിരെ മൊഴിനൽകിയിരുന്നു. സരിത്ത്, സ്വപ്നാ സുരേഷ്, സന്ദീപ് നായർ തുടങ്ങിയവരുമായി ശിവശങ്കറിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന വിവരം ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here