![hands-locked-in-handcuffs-felony-arrest-640x288](https://i0.wp.com/keralatimes.com/wp-content/uploads/2020/11/hands-locked-in-handcuffs-felony-arrest-640x288-1.jpg?resize=640%2C288&ssl=1)
അത്തോളി: കോവിഡ് പോസിറ്റീവായി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന യുവതിക്കു നേരെ പീഡനശ്രമം. ആശുപത്രി ഓഫിസ് ജീവനക്കാരൻ അശ്വിൻ കൃഷ്ണയെ (33) പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രി 11.45നു പിപിഇ കിറ്റ് ധരിച്ചെത്തിയ പ്രതി യുവതിയെ ഡോക്ടറെ കാണിക്കാനെന്ന പേരിൽ നാലാം നിലയിലേക്കു കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചതായാണു പരാതി. യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി നേരത്തേ ഫോണിൽ അശ്ലീല സന്ദേശം അയച്ചതായും അതു വനിതാ ഡോക്ടർമാരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതായും യുവതി പറഞ്ഞു.
യുവതിയുടെ പരാതിയിൽ പൊലീസും വനിതാ കമ്മിഷനും കേസെടുത്തു. അശ്വിൻ കൃഷ്ണയെ സസ്പെൻഡ് ചെയ്തതായി ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികൾ ആശുപത്രിക്കു മുൻപിൽ സമരം നടത്തി.