സ്വന്തം ലേഖകൻ 


കൊച്ചി : മുഖമന്ത്രി പിണറായി വിജയന്റെ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. സ്വർണക്കടത്ത് കേസിലെ പ്രതികളെ അട്ടിമറിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്, ഇതിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസികൾക്കെതിരെ പരാതിയുമായി പ്രധാന മന്ത്രിക്ക് കത്തെഴുതാൻ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥന സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജ ആരോപണമാണ് ഉയരുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം പ്രഹസനമാണ് തുടങ്ങിയ ആരോപണങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചിരിക്കുന്നത്.


മുഖ്യമന്ത്രി പ്രധാന മന്ത്രിക്ക് കത്തയക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സ്വർണക്കടത്ത് കേസിൽ യാഥാർത്ഥ്യം എന്താണെന്നറിയാൻ കാത്തിരിക്കയാണ്. എന്നാൽ മുഖ്യമന്ത്രി പറയുന്നത് അന്വേഷണം നിർത്തണമെന്നാണ്.കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടുമെന്ന ഘട്ടം വന്നപ്പോഴാണ് മുഖ്യമന്ത്രി അന്വേഷണ ഏജൻസികൾക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രി കത്തയക്കുന്നത് തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിക്കുക. സ്വർണക്കടത്ത് കേസിൽ എല്ലാ പ്രതികളും പിടിക്കപ്പെടണമെന്നാണ് പൊതുജനങ്ങളുടെ ആഗ്രഹം. എന്നാൽ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്.

നരേന്ദ്രമോദിയെയും അമിത് ഷായും പറഞ്ഞുവിട്ട അന്വേഷണ സംഘമാണ് കേരളത്തിലുള്ളത്. എന്നിട്ടും പ്രധാനമന്ത്രിയെയും അഭ്യന്തര മന്ത്രിയെയും കുറ്റപ്പെടുത്താൻ തയ്യാറാവാത്തത് ദുരൂഹമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരിക്കയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ ഇത്തരം പ്രസ്താവന നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവും യു ഡി എഫ് കൺവീനറും രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here