ന്യൂയോർക്ക്∙ മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫുമായ ടി. എൻ. ഗോപകുമാറിന്റെ നിര്യാണത്തിൽ ഫൊക്കാനാ (Federation of Kerala Associations in North America) അനുശോചിച്ചു. മലയാളത്തിനു നഷ്ടപ്പെട്ടത് കരുത്തുറ്റ മാധ്യമപ്രവർത്തകനെയാണെന്ന് ഫോക്കാന ട്രസ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ തന്റ്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

അർബുദ രോഗബാധിതനായി വളരെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം രോഗത്തോട് പടവെട്ടി വീണ്ടും മാധ്യമരംഗത്ത് സജീവമാകവെയാണ് അപ്രതീക്ഷിത വിടവാങ്ങൽ. അദ്ദേഹത്തിന്റെ കണ്ണാടി എന്ന പ്രതിവാര ടെലിവിഷൻ പരിപാടി ശ്രദ്ധേയമായിരുന്നു. അവഗണിക്കപ്പെട്ടവരുടെ വേദനകളും വ്യഥകളും ലോകത്തിന് മുൻപിൽ എത്തിച്ച ഈ പരിപാടിയിലൂടെ നിരാലംബരായ ആയിരങ്ങൾക്ക് ആശ്വാസം നല്‍കുവാൻ അദ്ദേഹത്തിന് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here