കൊച്ചി : കൊച്ചി കോർപ്പറേഷനിൽ ആദ്യ ഫല സൂചന കോൺഗ്രസിന് സമ്മാനിച്ചത് ഞെട്ടൽ. മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്ന മുതിർന്ന നേതാവ് എൻ വേണുഗോപാൽ ഒരു വോട്ടിനാണ് പരാജയപ്പെട്ടത്. ഐലന്റ് വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ കേവലം ഒരു വോട്ടിനാണ് കോൺഗ്രസ് മേയർ സ്ഥാനാർത്ഥി ബി ജെ പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്. അതേസമയം തിരഞ്ഞെടുപ്പിൽ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.വോട്ടെടുപ്പ് നടന്നപ്പോൾ പോൾ ചെയ്തത് 496 വോട്ടായിരുന്നുവെങ്കിലും വോട്ടിംഗ് മെഷീനിൽ 495 വോട്ട് മാത്രമാണ് പതിഞ്ഞിരുന്നതെന്നും, നമ്പർ ടാലി ചെയ്യുവാനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അഞ്ച് പേരുടെ പേരെഴുതി നറുക്കിട്ടശേഷം അതിൽ നിന്നും ഒരെണ്ണം പോൾ ചെയ്യുകകയായിരുന്നു. അത് ബി ജെ പി സ്ഥാനാർത്ഥിക്കായിരുന്നു എന്നാണ് വേണുഗോപാൽ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നതിനെകുറിച്ച് ആലോചിക്കുമെന്നും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഐലന്റ് വാർഡ്.

LEAVE A REPLY

Please enter your comment!
Please enter your name here