കോഴിക്കോട് : കെ പി കുഞ്ഞമ്മദ് കുട്ടി സ്ഥാനാർത്ഥിയാവും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം പ്രഖ്യാപിച്ചത്.
കുറ്റ്യാടി കേരളാ കോൺഗ്രസിന് നൽകിയതിനെതിരെ  ഉണ്ടായ പ്രതിഷേധത്തിനിനൊടുവിൽ നേതൃത്വം പ്രവർത്തകരുടെ
തീരുമാനത്തിന് വഴങ്ങുന്ന അപൂർവ്വ സംഭവമാണ് കുറ്റ്യാടിയിൽ നടന്നത്. നേതാക്കൾ പറയും അത് അനുസരിക്കുകയാണ് സാധാരണ
പതിവെന്നായിരുന്നു  മന്ത്രി ഇ പി ജയരാജന്റെ ആദ്യ പ്രതികരണം. ഘടകക്ഷികൾക്ക് നൽകിയ സീറ്റിൽ അവർതന്നെ മത്സരിക്കുമെന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്.

കുറ്റ്യാടിയിൽ പ്രവർത്തകരെ അനുനയിപ്പിക്കുമെന്നായിരുന്നു ജില്ലാ നേതാക്കൾ പറഞ്ഞിരുന്നത്. കുറ്റ്യാടിയിൽ മത്സരിക്കാൻ പറ്റില്ലെന്ന് വ്യക്തമായതോടെ ജോസ കെ മാണി സീറ്റ് സി പി എമ്മി നു   വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് സി പി എം കുറ്റ്യാടിയിൽ കുഞ്ഞമ്മദിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. കുറ്റ്യാടിയിൽ പാർട്ടിപ്രവർത്തകരുടെ തീരുമാനത്തിന് ഒപ്പം നിൽക്കാൻ നേതാക്കൾ നിർബന്ധിക്കപ്പെടുകയായിരുന്നു. ഇതോടെ ജില്ലയിൽ സി പി എമ്മിനും ആശ്വാസമായി.

LEAVE A REPLY

Please enter your comment!
Please enter your name here