ഒട്ടാവ: കാനഡയിൽ കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ അനുമതി. 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കാണ് കുത്തിവയ്‌പെടുക്കുക. ഫൈസറിന്റെ വാക്‌സിൻ ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഫൈസറിന്‍റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് നടപടി.ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഫൈസർ വാക്‌സിന്‍ ഫലപ്രദവും, സുരക്ഷിതവുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കാനഡ ആരോഗ്യ വകുപ്പ് സീനിയര്‍ അഡ്വസൈര്‍ സുപ്രിയ ശര്‍മ പറഞ്ഞു. 12 മുതൽ പതിനഞ്ച് വയസുവരെയുള്ളവർക്ക് വാക്സിന് അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ.16 വയസിനുമുകളിലുള്ളവര്‍ക്ക് വാക്സിന് നൽകാൻ കാനഡ നേരത്തെ അനുമതി നല്‍കിയിരുന്നു. രാജ്യത്ത് ഇതുവരെ 12.4 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 20 ശതമാനവും 19 വയസിൽ താഴെയുള്ളവരാണ്. 24,396 പേരാണ് കാനഡയില്‍ വൈറസ് ബാധ മൂലം മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here