ജനുവരി ആദ്യവാരം ആരംഭിക്കുന്ന ന്യൂഫണ്ട് ഓഫറില്‍ 15 ദിവസം വരെ അപേക്ഷിക്കാം

കൊച്ചി: നവി നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡെക്‌സ് ഫണ്ട് എന്ന പുതിയ ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്‌കീമിലെ ഫണ്ട് ഓഫര്‍ ജനുവരി ആദ്യവാരം ആരംഭിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകനായിരുന്ന സച്ചിന്‍ ബന്‍സാലും അങ്കിത് അഗര്‍വാളും നേതൃത്വം നല്‍കുന്ന നവി ഗ്രൂപ്പിന്റെ ഭാഗമായ നവി മ്യൂച്വല്‍ ഫണ്ട് പ്രഖ്യാപിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ നിഫ്റ്റി നെക്‌സ്റ്റ് 50 സൂചിക അടിസ്ഥാനമാക്കിയ 50 ലാര്‍ജ്-ക്യാപ് കമ്പനികളിലായിരിക്കും ഫണ്ടിന്റെ നിക്ഷേപങ്ങള്‍. പതിനഞ്ച് വ്യത്യസ്ത വ്യവസായ മേഖലകളിലാകും നിക്ഷേപമെന്നും നവിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 19 വര്‍ഷത്തിനിടെ നിഫ്റ്റി 50 ഇന്‍ഡെക്‌സിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയ 75 കമ്പനികളില്‍ 51 എണ്ണവും നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡെക്‌സില്‍ നിന്നുള്ളവയായിരുന്നുവെന്ന് നവി മ്യൂച്വല്‍ ഫണ്ട് വക്താവ് പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ മികച്ച വളര്‍ച്ചാസാധ്യതകളാണ് ഫണ്ടിന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 1, 5, 10 വര്‍ഷ കാലയളവില്‍ യഥാക്രമം 57.7%, 14.4%, 17.1% എന്നിങ്ങനെയാണ് നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡെക്‌സിന്റെ സഞ്ചിതവളര്‍ച്ചാ നിരക്ക് (സിഎജിആര്‍). ജനുവരി ആദ്യവാരം ആരംഭിക്കുന്ന ന്യൂഫണ്ട് ഓഫറില്‍ 15 ദിവസം വരെ അപേക്ഷിക്കാം കഴിഞ്ഞ ജൂലൈയില്‍ നവി നടത്തിയ നിഫ്റ്റി 50 ഫണ്ട് ഓഫറില്‍ 100 കോടി രൂപയ്ക്കു മേല്‍ സമാഹരിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here