സ്വന്തം ലേഖകൻ

കോയമ്പത്തൂർ : സൗത്തിന്ത്യയിലെ പ്രമുഖ ഹാർഡ് വെയർ നിർമ്മാതാക്കളായ ആകൃതി ലോക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫാക്ടറി ഔട്ട്‌ലെറ്റ് കോയമ്പത്തൂരിൽ പ്രവർത്തനം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ഡോ കെ പി നൂറുദ്ദീൻ നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ

ബ്രാസ് വേൾഡ് മാനേജിംഗ് ഡയറക്ടർ ടി ഷംസുദ്ദീൻ, മാനേജിംഗ് പാർട്ണർമാരായ നിസാമുദ്ദീൻ കെ പി നഹിമുദ്ദീൻ, നസീഫുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു. ഫ്‌ളവർമാർക്കറ്റിന് സമീപം, ദേവഗംഗപേട്ട് സ്ട്രീറ്റിലാണ് ഫാക്ടറി ഔട്ട് ലെറ്റ്. മികച്ച ഗുണമേന്മയുള്ള ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് വിലക്കുറവിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനി നേരിട്ട് ഫാക്ടറി ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ടി ഷംസുദ്ദീൻ അറിയിച്ചു.
ഈ സാമ്പത്തിക വർഷം സൗത്തിന്ത്യയിൽ 300 ൽ പരം ഫാക്ടറി ഔട്ടുലെറ്റുകൾ ആരംഭിക്കുമെന്നും കമ്പനി വക്താക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here