മുംബൈ, മാർച്ച് 8,2022: ഇന്ത്യയിലെ മുൻനിര സ്വകാര്യമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി ഐസിഐസിഐ ലൊംബാർഡ്, അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച്, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനാകുന്ന, എൻഎൽപിഅധിഷ്ഠിത ചാറ്റ്ബോട് ആയ റിയ (ആർഐഎ റെസ്പോൺസിവ് ഇന്റലിജന്റ് അസിസ്റ്റന്റ് ) അവതരിപ്പിച്ചു. കസ്റ്റമേഴ്സുമായി, മനുഷ്യരെപ്പോലെ സംഭാഷണം നടത്താനാവുന്ന അവതാർ ആണ്  ചാറ്റ്ബോട്. ഇപ്പോൾ ഇംഗ്ലിഷിലാണു സംഭാഷണം സാധ്യമാകുക; വൈകാതെ ഹിന്ദിയിലും സാധ്യമാകും.

കസ്റ്റമേഴ്ലിന്റെ ഭാഷ (നാച്ചുറൽ ലാംഗ്വേജ്) അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൻപുട്ട് ആയി പ്രോസസ് ചെയ്യാനും ഇന്റന്റ് മൈനിങ് മൊഡ്യൂൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഉദ്ദേശ്യം മനസ്സിലാക്കി പ്രതികരിക്കാനും റിയയ്ക്കു കഴിയുന്നതുവഴി മികച്ച സംഭാഷണ അനുഭവമാണ് ഉപഭോക്താക്കൾക്കു ലഭിക്കുക.

വാട്സാപ്, ടെലിഗ്രാം, ഒഫിഷ്യൽ വെബ്സൈറ്റ് എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളിൽ ഐസിഐസിഐ ലൊബാർഡിന്റെ മുഖം ആയി പ്രവർത്തിച്ച് ഉപഭോക്താക്കളുടെ സംശയങ്ങൾക്കു പരിഹാരമേകാൻ റിയയ്ക്കു സാധിക്കും. റിയ ശ്രദ്ധയോടെ കാര്യം ഗ്രഹിക്കാൻ ശേഷിയുള്ള ലിസണറും പെട്ടെന്നു പരിഹാരം കാണാനാകുന്ന പ്രോബ്ലം സോൾവറുമാണ്. വെൽബാലൻസ്ഡ് ജിവിതം നയിക്കാൻ അറിയാവുന്ന, സോഫ്റ്റും പവർഫുളും സവിശേഷതകൾ ചേർന്ന സ്മാർട് വനിതയാണ് റിയ.

കസ്റ്റമറിൽനിന്ന് വഴരെ മിനിമം ഇൻപുട്ട് ആണു കിട്ടുന്നതെങ്കിൽപ്പോലും  സംഭാഷണവിഷയത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ റിയയ്ക്കു കഴിയും. അങ്ങനെ പശ്ചാത്തലം മനസ്സിലാക്കിക്കഴിഞ്ഞാൽ, അതുമായി ഏറ്റവുമടുത്തുനിൽക്കുന്ന മെനു ആക്ടിവേറ്റ് ചെയ്യാൻ റിയയ്ക്കാകും. വളരെ വേഗത്തിലും ഫലപ്രദമായും കസ്റ്റമറുമായി ആശയവിനിമയം നടത്താനും അവർ പ്രതീക്ഷിക്കുന്നത് എന്തെന്നു മനസ്സിലാക്കാനും അവരുടെ ആവശ്യങ്ങൾ പ്രോസസ് ചെയ്യാനും ഏറ്റുവും മികച്ച പ്രായോഗിക പരിഹാര നിർദേശിക്കാനും റിയയ്ക്കു സാധിക്കും. ഇതെല്ലാം ഏതാനും സെക്കൻഡുകൾക്കുള്ളിൽ നടത്താനുമാകും. ഇതിനുപുറമെ, മോട്ടർ വാഹന ക്ലെയിം, പോളിസി രേഖകളുടെ കോപ്പി, പോളിസി പുതുക്കൽ, പോളിസി വിവരങ്ങളുടെ പുതുക്കൽ തുടങ്ങിയ പലതരം സേവനങ്ങളുടെ കാര്യത്തിൽ ഉപഭോക്താവിനെ ബോധവൽക്കരിക്കാനും സഹായിക്കാനും റിയയ്ക്കു കഴിയും. പരമ്പരാഗത ഓട്ടമേറ്റഡ് സംഭാഷണസംവിധാനങ്ങളിലെ യാന്ത്രിക രീതിക്കുപകരം, മനുഷ്യസംഭാഷണ രീതിയിൽ സംസാരിക്കാൻ കഴിയുന്ന കോൺവർസേഷനൽ എഐ ആണ്  ചാറ്റ് ബോട് ഉപയോഗിക്കുന്നത്. മനുഷ്യസംഭാഷണത്തിൽനിന്നു വേറിട്ടുനിൽക്കാത്ത നാച്ചുറൽ ആയ ഫ്ലോ ഉറപ്പാക്കാൻ ഇതുവഴി സാധിക്കുന്നു.

ഓട്ടമേഷന്റെ യാന്ത്രികമായ മോണോട്ടണിയും യഥാർഥ മനുഷ്യസംഭാഷണത്തിൽ ലഭിക്കുന്ന ശ്രദ്ധയും തമ്മിലുള്ള അകലം ഇല്ലാതാക്കാൻ എൻഎൽപിയുടെ പിന്തുണയോടെയുള്ള കോൺവർസേഷനൽ എഐയ്ക്കു കഴിയുന്നതായി,  സംവിധാനം അവതരിപ്പിച്ചുകൊണ്ട്, ഐസിഐസിഐ ലൊംബാർഡ് ചീഫ്സർവീസ്, ഓപ്പറേഷൻസ് ആൻഡ് ടെക്നോളജി, ഗിരീഷ് നായക് പറഞ്ഞു.  ടെക്നോളജി ഞങ്ങളുടെ കസ്റ്റമേഴ്സിനുവേണ്ടി അനായാസവും ഫലപ്രദവുമായി ഉപയോഗപ്പെടുത്താനാണു ഞങ്ങളുടെ ശ്രമം. ഞങ്ങളുടെ ചാറ്റ്ബോട് റിയയ്ക്കു നമ്മുടെ ഭാഷയും പെരുമാറ്റവും മനസ്സിലാക്കാനും കസ്റ്റമറുടെ ചോദ്യം കൃത്യമായി ഗ്രഹിക്കാനും ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി അനുയോജ്യമായ നടപടിയെടുക്കാനും കഴിയും. ഞങ്ങളുടെ എല്ലാ പ്ലാറ്റ്ഫോമിലും ഉപയോഗിക്കുന്ന സാങ്കേതികവിദ്യതന്നെ ഉപയോഗിക്കുന്നതിനാൽ തടസ്സങ്ങളില്ലാത്ത കസ്റ്റമർ എക്സ്പീരിയൻസ് ഉറപ്പാക്കാനും സാധിക്കുന്നു. റിയ ഓരോ കസ്റ്റമർ ഇന്റ്റാക്ഷന്റെയും പശ്ചാത്തലത്തിൽ നിരന്തരം ട്രെയിനിങ്ങിനു വിധേയയാകുന്നു. കസ്റ്റമർ ഫീഡ്ബാക്ക് അനുസരിച്ച് നിരന്തരം സ്വയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഉപഭോക്താക്കളുടെ ആശങ്കകൾ അകറ്റാനും മുൻകാലങ്ങളിലെക്കാൾ ഫലപ്രദവും സൗകര്യപ്രദവുമായ സേവനം കാഴ്ചവയ്ക്കാനും സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ കസ്റ്റമർ സഹായ ഉപാധികൾ ആവിഷ്കരിക്കാനുമാണ് റിയയിലൂടെ ലക്ഷ്യമിടുന്നത്.

സമീപകാലത്ത്, ഐസിഐസിഐ ലൊംബാർഡ് ധാരാളം ടെക്അധിഷ്ഠിതവും ഇൻഡസ്ട്രിഫസ്റ്റുമായ നൂതന സംവിധാനങ്ങൾ അവതരിപ്പിച്ചിരുന്നു. വിഡിയോ കോളിങ്, ആരോഗ്യ വൈറ്റൽ വിവരങ്ങൾ പരിശോധിക്കാൻ ഐഎൽടേക്ക്കെയർ ആപ്പിൽ ഫെയ്സ് സ്കാൻ ഫീച്ചർ, കാഷ്‌ലെസ് ഒപിഡി സേവനം തുടങ്ങിയവ ഇതിൽപ്പെടും. വാഗ്ദാനം പാലിക്കുക എന്ന ആപ്തവാക്യത്തിൽ മുറുകെപ്പിടിച്ചുകൊണ്ടാണ് കമ്പനി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, ഉപഭോക്തൃസേവനം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുന്നത്. പോളിസിയും ക്ലെയിമും സംബന്ധിച്ച കാര്യങ്ങളൊക്കെ സ്വന്തം വീട്ടിൽ ഇരുന്നുതന്നെ പരിഹരിക്കാൻ കസ്റ്റമർക്ക് അവസരമേകുക എന്നതാണു കമ്പനിയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here