ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂചല്‍ ഫണ്ട്  രണ്ടു പുതിയ ഫണ്ടുകളായ മിറെ അസറ്റ് ഗ്ലോബല്‍ ഇലക്ട്രിക് ആന്റ് ഓട്ടോണമസ് വെഹിക്കിള്‍സ് ഇടിഎഫ്‌സ് ഫണ്ട് ഓഫ് ഫണ്ട് (വൈദ്യുത, ഓട്ടോണമസ് വാഹനങ്ങള്‍, അവയുടെ സാങ്കേതികവിദ്യ, ഘടകങ്ങള്‍, വസ്തുക്കള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആഗോള ഇക്വിറ്റി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് പദ്ധതി), മിറെ അസറ്റ് ഗ്ലോബല്‍ എക്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ടെക്‌നോളജി ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് (ആഗോള എക്‌സ് നിര്‍മിത ബുദ്ധിയും സാങ്കേതികവിദ്യയും സംബന്ധിച്ച ഇടിഎഫ് യൂണിറ്റുകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട്) എന്നിവ അവതരിപ്പിച്ചു.  ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഭാവി സാങ്കേതികവിദ്യകളില്‍ ഉള്‍പ്പെട്ട കമ്പനികളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ മ്യൂചല്‍ ഫണ്ടുകള്‍ ആരംഭിക്കുന്ന ഇത്തരത്തിലെ ആദ്യ പദ്ധതിയാണിത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈദ്യുത, ഓട്ടോണമസ് വാഹനങ്ങളിലും അനുബന്ധ സാങ്കേതികവിദ്യകളിലും ഘടകങ്ങളിലും വസ്തുക്കളിലും ഉള്ള കമ്പനികളില്‍ അടിസ്ഥാനമായ ആഗോള ഇടിഎഫുകളിലായിരിക്കും മിറെ അസറ്റ് ഗ്ലോബല്‍ ഇലക്ട്രിക് ആന്റ് ഓട്ടോണമസ് വെഹിക്കിള്‍സ് ഇടിഎഫ്‌സ് ഫണ്ട് ഓഫ് ഫണ്ട് (ഇവി എഫ് ഒ എഫ്) നിക്ഷേപിക്കുക.  

നിര്‍മിത ബുദ്ധിയും സാങ്കേതികവിദ്യയും സംബന്ധിച്ച എക്‌സ് ആഗോള ഇടിഎഫുകളുടെ യുണിറ്റുകളിലായിരിക്കും മിറെ അസറ്റ് ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ടെക്‌നോളജി ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് (എഐ എഫ് ഒഎഫ്) നിക്ഷേപിക്കുക.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മുന്‍നിര ഇടിഎഫ് സേവനദാതാവാണ് ഗ്ലോബല്‍ എക്‌സ്. വിവിധ പ്രമേയങ്ങളിലുള്ള 40 ബില്യണ്‍ ഡോളറിലേറെ ആസ്തി വരന്ന ഇടിഎഫുകളാണ് ഇപ്പോഴിതു കൈകാര്യം ചെയ്യുന്നത്. മിറെ അസറ്റ് ഫിനാന്‍ഷ്യല്‍ ഗ്രൂപിന്റെ ഒരു അംഗമാണ് ഗ്ലോബല്‍ എക്‌സ് ഇടിഎഫ്‌സ്. (സ്രോതസ് – ഗ്ലോബല്‍ എക്‌സ് , 2022 ജൂണ്‍ 30-ലേതു പ്രകാരം)
രണ്ട് എന്‍എഫ്ഒകളും 2022 ആഗസ്റ്റ് 16 മുതല്‍ ആഗസ്റ്റ് 30 വരെ വാങ്ങാന്‍ ലഭ്യമായിരിക്കും.  മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ ഇടിഎഫ് പദ്ധതികളുടെ മേധാവി സിദ്ധാര്‍ത്ഥ് ശ്രീവാസ്തവയായിരിക്കും ഇരു പദ്ധതികളും മാനേജു ചെയ്യുക.

പദ്ധതികളിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

മുഖ്യ സവിശേഷതകള്‍
$ വിവിധ രാജ്യങ്ങളിലെ കമ്പനികളിലും വൈദ്യുത, ഓട്ടോണമസ് വാഹനങ്ങളിലും നിര്‍മിത ബുദ്ധിയും സാങ്കേതികവിദ്യയും സംബന്ധിച്ചും വിപുലമായ അവസരങ്ങള്‍ നല്‍കുന്ന വിപുലമായ നിക്ഷേപം
$ നിര്‍മിത ബുദ്ധി ഫണ്ട് ഓഫ് ഫണ്ടുകള്‍ക്കുള്ള അടിസ്ഥാന സൂചികയായ എഐക്യു സൂചികയില്‍ 20 രാജ്യങ്ങളിലായൂള്ള 83 കമ്പനികളും ആകെ 13.2 ട്രില്യണ്‍ വിപണി വിഹിതവുമുണ്ട്.*
$ എഐക്യൂ സൂചിക കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ 20.4 % നേട്ടമുണ്ടാക്കി. ** (2022 ജൂലൈ 31 പ്രകാരം)
$ ആഗോള വിപണികളില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് മികച്ച അവസരമായി കരുതാം.

*സ്രോതസ്: 2022 ജൂലൈ 29 പ്രകാരം ബ്ലൂംബെര്‍ഗ് ഡാറ്റ.   എഫ്ബിഐഎല്‍ ന്റെ വിനിമയ നിരക്കാണ് അമേരിക്കന്‍ ഡോളറും ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്കിനായി ഉപയോഗിച്ചിരിക്കുന്നത്.  നിക്ഷേപിക്കുന്ന കറന്‍സിക്കെതിരെ ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തിയാല്‍ നിക്ഷേപിച്ചിട്ടുള്ള  വിദേശ ആസ്തികളേയും അതു ബാധിക്കും.  മുന്‍കാല പ്രകടനം ഭാവിയില്‍ തുടരുകയോ തുരടരാതിരിക്കുകയോ ചെയ്യാം. ഈ സൂചികാ വരുമാനം ആകെ നേട്ട രീതിയിലാണ്.   മുകളിലെ ഡാറ്റ സൂചികയുമായി ബന്ധപ്പെട്ടതും സുചികയിലെ ഏതെങ്കിലും പദ്ധതിയുടെ പ്രകടനത്തെ ഏതെങ്കിലും രീതിയില്‍ സൂചിപ്പിക്കുന്നതുമല്ല.
**  എന്‍ഡ്എക്‌സ്എക്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ബിഗ് ഡാറ്റാ  സൂചികയെയാണ് എഐക്യൂ ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നത്. തുടക്കത്തിനു ശേഷമുള്ള എഐക്യു സൂചികയുടെ നേട്ടം 18.5 % (അടിസ്ഥാന തീയ്യതി 2014 ജനുവരി 31)  ഒരു വര്‍ഷ നേട്ടം -20.7 %
ആഗോള നിക്ഷേപ പദ്ധതികള്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്കായി അവതരിപ്പിക്കുന്നതില്‍ മിറെ അസറ്റ് എന്നും മുന്‍നിരയിലാണെന്ന് എന്‍എഫ്ഒകള്‍ പ്രഖ്യാപിച്ചു കൊണ്ട് മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് സിഇഒ സ്വരൂപ് മൂര്‍ത്തി പറഞ്ഞു.  ഇന്ത്യയില്‍ ഈ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ശൈശവ ദശയിലാണു തങ്ങള്‍.  എന്നാല്‍ ആഗോള തലത്തില്‍ ഇവ മുഖ്യ സ്ഥാനത്താണ്. ഈ പദ്ധതികള്‍ നിക്ഷേപകര്‍ക്കായി അവതരിപ്പിക്കുന്നത് അവര്‍ക്ക് ഈ ആഗോള പ്രമേയങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമാണു നല്‍കുന്നതെന്നു തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സവിശേഷമായ ആഗോള മേഖലകളില്‍ നിക്ഷേപിക്കുന്നതിന്റെ അനുഭവങ്ങള്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്കു നല്‍കാന്‍ തങ്ങളാഗ്രഹിക്കുകയാണ്.  നിക്ഷേപങ്ങള്‍ വിപുലവും ദീര്‍ഘമായ നിക്ഷേപ ചക്രത്തില്‍ കൂടുതല്‍ പ്രസക്തവുമായ ഒന്നാക്കി മാറ്റാന്‍ സാധിക്കുന്ന ഒരു വേളയാണിതെന്നു തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മൂല്യനിര്‍ണയം നിക്ഷേപകരെ സംബന്ധിച്ച് താരതമ്യേന ആകര്‍ഷകമായ ഒരു ഘട്ടത്തിലാണ് ഈ എന്‍എഫ്ഒകള്‍ വരുന്നതെന്ന് മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഇടിഎഫ് പദ്ധതികളുടെ മേധാവി സിദ്ധാര്‍ത്ഥ ശ്രീവാസ്തവ പറഞ്ഞു.   ഭൂരിഭാഗം രാജ്യങ്ങളിലും ഈ കമ്പനികളോട് ഗണ്യമായ ആഭിമുഖ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിറെ അസറ്റ് ഗ്ലോബല്‍ ഇലക്ട്രിക് ആന്റ് ഓട്ടോണമസ് വെഹിക്കിള്‍സ് ഇടിഎഫ്‌സ് ഫണ്ട് ഓഫ് ഫണ്ടും മിറെ അസറ്റ് ഗ്ലോബല്‍ എക്‌സ് ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് ആന്റ് ടെക്‌നോളജി ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടും റെഗുലര്‍, ഡയറക്ട് പദ്ധതികളിലായി നിക്ഷേപകര്‍ക്കു ലഭ്യമാണ്. എന്‍എഫ്ഒയ്ക്ക് ശേഷം കുറഞ്ഞ അധിക വാങ്ങല്‍ ആയിരം രൂപയുടേതും തുടര്‍ന്നു ഓരോ രൂപയുടെ ഗുണിതങ്ങളുടേതും ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here