അജ്മാൻ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ യു.എ.ഇയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ അജ്മാനിൽ നടന്നു. എല്ലാ എമിറേറ്ററുകളിൽ നിന്നുമായി 600ലേറെ പേർ പങ്കെടുത്തു. ഓണസദ്യയും മാവേലി എഴുന്നുള്ളത്തും ശിങ്കാരിമേളവും മിമിക്രിയും ഗാനമേളയും അംഗങ്ങളുടെ കലാപരിപാടികളും വടംവലിയുമൊക്കെയായി രാവിലെ തുടങ്ങിയ ആഘോഷം രാത്രി വരെ നീണ്ടു.

പ്രസിഡന്‍റ് നസ്സീർ പെരുമ്പാവൂർ, സെക്രട്ടറി സന്തോഷ്, ട്രഷറർ സഹൽ കോമു, വൈസ് പ്രസിഡന്‍റ് സജോ ജോസഫ്, ലേഡീസ് കൺവീനർ ദീദി ലിന്‍റോ, ജോയന്‍റ് കൺവീനർമാരായ അപർണ സന്തോഷ്, സോഫിയ മുഹമ്മദ് എന്നിവർ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ താഹിർ, ബിനീഷ്, പോൾ, നജ്മുദ്ദീൻ, അനിൽ കീഴില്ലം, അഫ്സൽ, ഫൈജാസ് മുഹമ്മദലി, ദേവസി, അജാസ്‌ മേപ്രത്ത് എന്നിവർ നേതൃത്വം നൽകി.

സമാപന ചടങ്ങിൽ അഷറഫ് താമരശ്ശേരി, മാത്തുക്കുട്ടി, അൻസാർ കൊയിലാണ്ടി എന്നിവർ പങ്കെടുത്തു. ഷാജി പുഷ്പാഗതനും ആർ.ജെ ശീതളും അവതാരകരായിരുന്നു. ആതുര സേവന മികവിന് ഡോ. ധനലക്ഷ്മി, ഡോ. ഷാസിയ അൻസാർ, ഡോ. ജെസ്‌ലിൻ ജോസഫ് എന്നിവരെയും സർഗാത്മകവും നൂതനവുമായ കലാപ്രവർത്തനങ്ങൾക്ക് സിറാജ്ജുദ്ദീനെയും കുടുംബത്തെയും ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here