ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം നടക്കുന്നു. പരോള്‍ സംബന്ധിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഉപദേശക സമിതിയുടെ യോഗം നടക്കുന്നുണ്ട്. ജയില്‍ ഡി.ജി.പിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ടി.പി വധക്കേസിലെ പ്രതിയായ കൊടി സുനി ഉള്‍പ്പെടെ നാലു പേരാണ് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. നേരത്തെ തന്നെ ജയിലില്‍ പ്രതികള്‍ക്ക് സുഖവാസമാണെന്നും മൊബൈലും ഫേസ്ബുക്കും ഉപയോഗിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

പ്രതികള്‍ക്ക് സുഖവാസത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആര്‍.എം.പിയുടെ നേതൃത്വത്തില്‍ സമരപരിപാടികളും നടത്തിയിരുന്നു. ഇതിനിടെയാണ് പരോള്‍ നല്‍കാന്‍ നീക്കം നടക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here