തൃശൂര്‍: ന്യായമായ വേതനവും തൊഴില്‍സാഹചര്യവും ആവശ്യപ്പെട്ട് കേരളത്തിലെ നഴ്‌സുമാര്‍ വീണ്ടും സമരപാതയില്‍. അര്‍ഹമായ വേതനം നല്‍കണമെന്നും തൊഴില്‍സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നുമുള്ള സുപ്രീം കോടതി നിര്‍ദേശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ജില്ലയിലെ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിനിറങ്ങും. തൃശൂരില്‍ നടന്ന യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനം.

കേരളത്തിലെ 158 ആശുപത്രികളില്‍ യു.എന്‍.എ സമര നോട്ടീസ് നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന ആശുപത്രികളില്‍ തിങ്കളാഴ്ച രാവിലെ നോട്ടീസ് നല്‍കും. നേരത്തെ നോട്ടീസ് നല്‍കിയ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ 27ന് സര്‍ക്കാര്‍തല യോഗത്തിന് ശേഷമാണ് സമരം. തൃശൂരിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ നഴ്‌സുമാര്‍ ജോലിക്ക് ഹാജരാവും. എന്നാല്‍ ഒ.പി വഴി പുതുതായി കിടത്തിച്ചികിത്സക്ക് രോഗികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന നിശ്ചിത നഴ്‌സുമാരും സമര ദിവസങ്ങളിലെ വേതനം വാങ്ങില്ലെന്നും തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here