അങ്കമാലി: മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് എരപ്പ് അറയ്ക്കലില്‍ ശിവന് (60), ഭാര്യ വല്‍സ (56), മകള്‍ സ്മിത (33) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് കൊലയ്ക്കുപിന്നിലെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ശിവന്റെ സഹോദരന് ബാബുവാണ് കൃത്യം ചെയ്തതെന്നും പൊലിസ് അ്റിയിച്ചു. ബാബുവിനായി പൊലിസ് അന്വേഷണം തുടങ്ങി.