കൊച്ചി :  സ്വർണകടത്ത് കേസിൽ പ്രതികളുടെ വെളിപ്പെടുത്തൽ വീണ്ടും സ്പീക്കർ ശ്രീരാമകൃഷ്ണനെ  പ്രതിരോധത്തിലാക്കുന്നു. സ്പീക്കർക്ക് വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്നും യു എ ഇ കൗൺസിലിന് സ്പീക്കർ വൻതുക നല്കിയെന്നുമാണ് സ്വപ്‌നാസുരേഷും, സന്ദീപ് നായരും മൊഴിനല്കിയത്. ഷാർജയിൽ സ്ഥാപനം അനുവദിച്ചുകിട്ടുന്നതിനായി ഷാർജഭരണാധികാരിയുമായി സ്പീക്കർ തിരുവനന്തപുരത്ത് വച്ച് ചർച്ച നടത്തിയെന്നും പത്ത് കെട്ട് കറൻസി കൈമാറിയെന്നുമാണ് മൊഴി.

സ്പീക്കറുടെ നേതൃത്വത്തിൽ ഡോളർ കടത്തിയെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് സ്വപ്‌നയുടെയും സന്ദീപിന്റെയും മൊഴികളെന്നുമാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
എന്നാൽ തനിക്കെതിരെയുള്ള ആരോപണം വസ്തുതാ വിരുദ്ധമാണെന്നാണ് ശ്രീരാമകൃഷ്ണന്റെ ന്യായം. ഒരു പ്രതിയുടെ മൊഴി വിസ്വസിക്കരുതെന്നാണ് സ്പീക്കർ ശ്രീരാമ കൃഷ്ണന്റെ വാദം. കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കുന്നതാണ് ഈ മൊഴികൾ.

LEAVE A REPLY

Please enter your comment!
Please enter your name here