സ്വന്തം ലേഖകൻ

കൊച്ചി : കോൺസ് വിട്ട് എൻ സി പിയിലെത്തിയ പി സി ചാക്കോയെ സംസ്ഥാന അധ്യക്ഷനാക്കാൻ തീരുമാനം. നിവിൽ എൻ സി പി അധ്യക്ഷസ്ഥാനത്തുള്ള ടി പി  പീതാംബരൻ മാസ്റ്ററെ തൽസ്ഥാനത്തുനിന്നും മാറ്റാനുള്ള തീരുമാനം നേരത്തെ ദേശീയ നേതൃത്വം കൈക്കൊണ്ടിരുന്നു വെങ്കിലും ഗ്രൂപ്പിസം ശക്തമായ സാഹചര്യത്തിൽ തല്ക്കാലം തൽസ്ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നു.

മാണി സി കാപ്പന് സീറ്റു നിഷേധിച്ചതിനെ തുടർന്ന് മന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ എല്ലാ ജില്ലകളിലും ഗ്രൂപ്പ് യോഗം വിളിക്കുകയും ചില ജില്ലാ കമ്മിറ്റികളെകൊണ്ട് പീതാംബരൻ മാസ്റ്ററെ അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കണമെന്ന പ്രമേയം പാസാക്കിക്കുകയും ചെയ്തിരുന്നു. മുന്നണി വിടണമെന്ന കാപ്പന്റെ അഭിപ്രായത്തിനൊപ്പം നിന്നുവെന്നാണ് പീതാംബരൻ മാസ്റ്റർക്കെതിരെയുണ്ടായ ആരോപണം, ദേശീയ നേതൃത്വം ശശീന്ദ്രന്റെ നിലപാട് ശരിവച്ചതോടെ മാണി സി കാപ്പൻ എൻ സി പി വിട്ടു. ഇതോടെ എൻ സി പിയിയിൽ ശശീന്ദ്രൻ ശക്തനായി. ഇതിനിടയിലാണ് കോൺഗ്രസിന്റെ ദേശീയ നേതാവായിരുന്ന പി സി ചാക്കോ എൻ സി പിയിൽ എത്തുന്നത്. ചാക്കോയുടെ വരവോടെ ചില സമവാക്യങ്ങൾക്ക് മാറ്റമുണ്ടായി. ചാക്കോയെ വ്യക്തമായ ലക്ഷ്യത്തോടെയാണ് ശരത് പവാർ എൻ സി പിയിൽ എത്തിച്ചതെന്നാണ് വിവരം. കേരളത്തിലെ എൻ സി പിയെ ശക്തിപ്പെടുത്തുക. ഗ്രൂപ്പിസത്തിന് അറുതി വരുത്തുക, കൂടുതൽ കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ എത്തിക്കു എന്നീ ലക്ഷ്യങ്ങൾ എൻ സി പി ദേശീയ നേതൃത്വത്തിനുണ്ട്. തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയും, അതേ തുടർന്ന് കോൺഗ്രസിൽ രൂപപ്പെട്ട ഗ്രൂപ്പ് പോരാട്ടവും കോൺഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നാണ് പി സി ചാക്കോയുടെ വിലയിരുത്തൽ. അസ്വസ്ഥരാവുന്ന ഒരു വിഭാഗം നേതാക്കളെ എൻ സി പിയിലേക്ക് ആകർഷിക്കാനുള്ള നീക്കമാണ് ദേശീയ നേതൃത്വം ആരംഭിച്ചിരിക്കുന്നത്. ഇതിന്റ ആദ്യ പടിയാണ് പി സി ചാക്കോയെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള തീരുമാനം.
മഹാരാഷ്ട്രയിൽ നിന്നും ഒഴിവുവരുന്ന രാജ്യസഭാ സീറ്റുനൽകി പി സി ചാക്കോയെ രാജ്യസഭയിൽ എത്തിക്കാനുള്ള നീക്കവും ശരത് പവാറിന്റെ ഭാഗത്തുനിന്നും ഉണ്ടെന്നാണ് അറിയുന്നത്.

കേരളത്തിലെ എൻ സി പിയിൽ ഗ്രൂപ്പിസം ശക്തിയായ സാഹചര്യത്തിലായിരുന്നു ദേശീയ സെക്രട്ടറിയായിരുന്ന ടി പി പീതാംബരൻ മാസ്റ്ററെ എൻ സി പി ദേശീയ അധ്യക്ഷൻ കേരളത്തിന്റെ താൽക്കാലിക ചുമതല നൽകുന്നത്. എന്നാൽ പിന്നീട് പുതിയ അധ്യക്ഷനെ കണ്ടെത്താൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല. 92 വയസുള്ള ടി പി പീതാംബരൻ മാസ്റ്റർ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളും മറ്റും മുന്നിൽ കണ്ടാണ് ഉടൻ നേതൃമാറ്റത്തിലേക്ക് നീങ്ങുന്നത്.
20ന് എൽ ഡി എഫ് മന്ത്രിസഭ അധികാരത്തിൽ വരുന്നതിന് മുൻപ് പ്രഖ്യാപനമുണ്ടാവും. എൻ സി പിയുടെ മന്ത്രി ആരാവണമെന്ന തീരുമാനം പ്രഖ്യാപിക്കുന്നതിനായി പ്രഭുൽ പട്ടേൽ കേരളത്തിൽ 18 ന് എത്തുന്നുണ്ട്. അന്നുതന്നെ ചിലപ്പോൾ നേതൃത്വമാറ്റത്തിലും പ്രഖ്യാപനം ഉണ്ടായാക്കാമെന്നുമാണ് ദേശീത നേതൃത്വം നൽകുന്ന സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here