മോസ്‌കോ : രാജ്യത്തെ 60 കഴിഞ്ഞ പൗരര്‍ക്കും സ്ഫുട്‌നിക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ റഷ്യ അനുമതി നല്‍കി. റഷ്യ ഇതിനകം ആരംഭിച്ച വാക്‌സിന്‍ കുത്തിവയ്‌പില്‍നിന്ന്‌ 60 കഴിഞ്ഞവരെ ഒഴിവാക്കിയിരിക്കുകയായിരുന്നു. ഈ പ്രായക്കാരില്‍ വാക്‌സിന്‍ പ്രത്യേക പരിശോധന നടത്തിയ ശേഷമാണ് കുത്തിവയ്‌പിന് അനുമതി നല്‍കിയത്.

അമേരിക്കയും യൂറോപ്പും വന്‍തോതില്‍ വാക്‌സിന്‍ സംഭരിക്കുമ്പോള്‍, അടുത്തിടെ റഷ്യ അര്‍ജന്റീനയിലേക്കും സ്ഫുട്‌നിക് വാക്‌സിന്‍ കയറ്റിയയച്ചിരുന്നു. മൂന്നു ലക്ഷം യൂണിറ്റ് വാക്‌സിനാണ് നല്‍കിയത്. ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ വാക്‌സിന്‍ കമ്പനികളുമായി സംയുക്ത വാക്‌സിന്‍ വിതരണത്തിനും റഷ്യ കരാറായിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here