അരനൂറ്റാണ്ടോളം യൂറോപ്യൻ പൊതുസമൂഹത്തിന്റെ ഭാഗമായിരുന്ന ബ്രിട്ടൻ പുതുവർഷത്തിൽ ഒറ്റയ്‌ക്കാകും. യൂറോപ്യൻ യൂണിയൻ വിടുന്നതിന്‌(ബ്രെക്‌സിറ്റ്‌) 2016ൽ ഹിതപരിശോധനയിൽ തീരുമാനിച്ചതിനുശേഷം സംഭവബഹുലമായ നാലു വർഷത്തിലേറെ നീണ്ട തർക്കങ്ങൾക്കൊടുവിലാണ്‌ വർഷാന്ത്യദിനത്തിൽ ബ്രിട്ടൻ പൂർണമായും യൂണിയൻ വിടുന്നത്‌. കഴിഞ്ഞ ജനുവരി 31ന്‌ ബ്രിട്ടൻ ഇയു വിട്ടിരുന്നെങ്കിലും അതിനുശേഷം പരിവർത്തനകാലമായിരുന്നു, 11 മാസം. കഴിഞ്ഞയാഴ്‌ചയാണ്‌ ഇയുവും ബ്രിട്ടനും വേർപിരിയലിനു ശേഷമുള്ള ഇടപാടുകൾക്ക്‌ കരാറായത്‌. ചൊവ്വാഴ്‌ച തുർക്കിയുമായും ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കി. ബന്ധമുള്ള എല്ലാ രാജ്യവുമായി പ്രത്യേകം കരാറുകൾ ഉണ്ടാക്കുകയാണ്‌ ബ്രിട്ടൻ നേരിടുന്ന പ്രധാന വെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here