വാഷിംഗ്ടൺ: വാക്സിൻ സ്വീകരിച്ചെന്ന കാരണത്താൽ മാസ്ക് ഒഴിവാക്കരുതെന്ന് അമേരിക്കയിലെ പകർച്ചവ്യാധി വിദഗ്ദ്ധൻ ഡോ. ആന്തണി ഫൗച്ചി. മാസ്ക് ധരിച്ചും ശാരീരിക അകലം ഉറപ്പാക്കിയും രോഗം പിടിപെടാതെ സൂക്ഷിക്കാമെന്നും ഫൗച്ചി പറഞ്ഞു. വാക്സിൻ സ്വീകരിച്ചതിന് ശേഷം കൊവിഡിനെതിരെ പ്രതിരോധം നേടിയെന്നു കരുതരുതെന്നും മാസ്ക് ധരിക്കുന്നതുൾപ്പെടെ മുൻകരുതൽ നിർദ്ദേശങ്ങൾ കൂടി നിർബന്ധമായും പാലിക്കണമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here