ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്ത് കോടി കടന്നു. 21,65,004 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു.
ഇന്ത്യയിൽ 1,06,90,279 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1.73 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.53 ലക്ഷമായി ഉയർന്നു. 1,03,58,328 പേർ രോഗമുക്തി നേടി.

അമേരിക്ക, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത്. രണ്ട് കോടി അറുപത് ലക്ഷം വൈറസ് ബാധിതരാണ് യുഎസിലുള്ളത്.4.35 ലക്ഷം പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 1.57 കോടി ആയി.
ബ്രസീലിൽ എൺപത്തിയൊമ്പത് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.18 ലക്ഷം പേർ മരിച്ചു. എഴുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി. റഷ്യയിൽ മുപ്പത്തിയേഴ് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയാറ് ലക്ഷം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here