മോസ്​കോ: യൂട്യൂബറുടെ വെല്ലുവിളി ഏറ്റെടുത്ത് ലൈവായി മദ്യം കഴിച്ച യൂറി ഡഷ്കീൻ (60) മരിച്ചു. കാഴ്ചക്കാർ നോക്കിനിൽക്കെയാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്. യൂട്യൂബർ പണം വാഗ്ദാനം നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാൻഡ് ഫാദർ എന്നറിയപ്പെടുന്ന യൂറി ഒന്നര ലിറ്റർ മദ്യം കഴിച്ചത്. മദ്യമോ ഹോട് സോസോ കഴിക്കാനാണ് യൂട്യൂബർ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. മദ്യം കഴിക്കുന്നതും യൂറിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതും കുഴഞ്ഞുവീഴുന്നതും ലൈവിലൂടെ ആളുകൾ കാണുന്നുണ്ടായിരുന്നു. അതേസമയം, യൂട്യൂബ് ചലഞ്ചിന്റെ പേരിൽ യൂറി മരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ആളുകൾക്ക്​ പണം വാഗ്​ദാനം ചെയ്​ത്​ നടത്തുന്ന ഇത്തരം അഭ്യാസങ്ങളും ചലഞ്ചുകളും ‘ട്രാഷ്​ സ്​ട്രീംസ്​’ അല്ലെങ്കിൽ ‘ത്രാഷ് സ്​ട്രീംസ്​’​ എന്നാണ്​ അറിയപ്പെടുന്നത്​. കാഴ്ചക്കാർക്ക്​ മുന്നിൽ തത്സമയം അവതരിപ്പിക്കുന്ന ഇത്തരം ചലഞ്ചുകൾ ഇക്കാലത്ത്​ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്​. സോഷ്യൽ മീഡിയയിൽ അക്രമങ്ങൾക്ക്​ വഴിമരുന്നിടുന്ന ഇത്തരം ചലഞ്ചുകൾ നിരോധിക്കണമെന്ന്​ റഷ്യൻ സെനറ്റർ അലക്​സി പുഷ്​കോവ്​ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here