ലണ്ടൻ: രാജകുടുംബം പുലർത്തുന്ന വർണവിവേചനത്തെക്കുറിച്ച് മേഗന്റെ തുറന്നുപറച്ചിലിന് മറുപടി നൽകാൻ ബക്കിങ്ഹാം കൊട്ടാരത്തിൽ ചർച്ച മുറുകുന്നുവെന്ന് റിപ്പോർ‌ട്ട്. ഞായറാഴ്ച ഒരു ടെലിവിഷൻ ചാനലിന് മേഗൻ നൽകിയ അഭിമുഖത്തിലാണ് കൊട്ടാരത്തിലെ തന്നോടുള്ള സമീപനത്തെക്കുറിച്ചും വർണവിവേചനത്തെക്കുറിച്ചും മേഗൻ പറഞ്ഞത്. മേഗന്റെയും ഹാരിയുടെയും ആരോപണങ്ങൾ ലോകമൊട്ടുക്കും ഏറ്റെടുത്ത സാഹചര്യത്തിൽ മറുപടി നൽകാതെ പറ്റില്ലെന്നാണ് ബന്ധപ്പെട്ടവരുടെ അഭിപ്രായം. എന്നാൽ തിരക്കിട്ട് മറുപടി നൽകി വിവാദം കൊഴിപ്പിക്കേണ്ടെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കൊട്ടാരത്തിൽ രാ‌ജ്ഞിയുടെ നേതൃത്വത്തിൽ ചാൾസ്, വില്യം തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ച് ഒന്നിലേറെ തവണ യോഗങ്ങൾ നടന്നതായാണ് വിവരം. ഹാരി രാജകുമാരന്റെയും മേഗന്റെയും ആദ്യത്തെ കഞ്ഞ് ആർച്ചി പിറക്കുന്ന്തിന് മുൻപ് കുഞ്ഞിന്റെ നിറം കറുപ്പാകാമെന്ന ആശങ്ക കുടുംബാഗമായ ഒരാൾ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി മേഗൻ പറഞ്ഞു.. എന്നാൽ അത് പറഞ്ഞത് രാജ്ഞിയോ ഭ‌ർത്താവായ എഡിൻബർഗ് പ്രഭുവോ അല്ലെന്ന് ഹാരിയും അറിയിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here