ബാങ്കോംഗ്: ‌ ചോദ്യം ഇഷ്ടപ്പെടാത്തതിന് മാദ്ധ്യമപ്രവർത്തകർക്ക് മേൽ സാനിറ്റൈസർ തളിച്ച് തായ്‌ലൻഡ് പ്രധനമന്ത്രി പ്രയുത് ചാൻ ഒച്ച. പ്രതിവാര വാർത്താസമ്മേളനത്തിനിടെ, രാജ്യത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോ എന്ന ചോദ്യമാണ് പ്രയുത്തിനെ ചൊടിപ്പിച്ചത്ചോദ്യം കേട്ടയുടൻ സ്വന്തംകാര്യം നോക്കിക്കൊള്ളാനാണ് പ്രധാനമന്ത്രി റിപ്പോർട്ടർമാരോട് പറഞ്ഞത്. പിന്നാലെ സാനിറ്റൈസറെടുത്ത് മുൻനിരയിലിരുന്നവർക്കുമേൽ തളിക്കുകയും ചെയ്തു.മാദ്ധ്യമപ്രവർത്തകന്റെ ചെവിക്കുപിടിച്ചതിനും ക്യാമറ ഓപറേറ്റർമാർക്കുനേരെ പഴത്തൊലിയെറിഞ്ഞതിനും അദ്ദേഹം നേരത്തെ വിവാദത്തിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here