ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഡൊണാൾഡ് ട്രംപിന്റെ താരമൂല്യത്തിന് കോട്ടം സംഭവിച്ചെങ്കിലും ഇപ്പോഴും ചൈനയിൽ താരമാണ് ട്രംപ്. ഓൺലൈനിൽ വില്പനയ്ക്ക് എത്തിച്ച ഡൊണാൾഡ് ട്രംപിന്റെ ബുദ്ധരൂപത്തിലെ പ്രതിമയാണ് ചൈനയിൽ വൈറലായിരിക്കയാണ്. ട്രംപ് ബുദ്ധ ഭാവത്തിൽ ധ്യാനത്തിൽ ഇരിക്കുന്നതാണ് പ്രതിമ. തൂവെള്ള നിറമാണിതിന്.ചൈനീസ് ഇ-കൊമേഴ്സ് സൈറ്റായ ടാവോബാവിലാണ് പ്രതിമ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 18 ഇഞ്ച് വലുപ്പമുള്ള പ്രതിമയ്ക്ക് 3,999 യുവാനാണ് (ഏകദേശം 44,707 രൂപ)വില. 6 ഇഞ്ച് വലിപ്പമുള്ള ചെറിയ പ്രതിമയ്ക്ക് 999 യുവാനാണ് (11,168 രൂപ) വിലയിട്ടിരിക്കുന്നത്.ട്രംപിന്റെ ചിത്രം പ്രിന്റ് ചെയ്ത മാസ്‌ക്, ചെറിയ ട്രംപ് പ്രതിമകൾ, തൊപ്പികൾ, സോക്സ് എന്നിവയ്ക്ക് വിപണിയിൽ വൻ ഡിമാന്റാണ്.ട്രംപിന്റെ ധ്യാന ഭാവത്തിൽ ഇരിക്കുന്ന പ്രതിമകൾ അതിവേഗം വിറ്റു പോകുന്നുണ്ടെന്നും ആളുകൾ തമാശയ്ക്കാണ് പ്രതിമകൾ വാങ്ങുന്നതെന്നും ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് ഫർണിച്ചർ നിർമ്മാതാക്കളായ കമ്പനിയാണ് പ്രതിമ ആദ്യം പുറത്തിറക്കിയത്. ഡിമാൻഡ് കൂടിയതോടെ ചൈനീസ് ഇ-കൊമേഴ്സ് സൈറ്റുകൾ പ്രതിമയുടെ വില്പന ഏറ്റെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here