ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ മുപ്പത് ലക്ഷം കടന്നു. പതിനൊന്ന് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ത്യയാണ് ഇപ്പോൾ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇന്നലെയും രണ്ട് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

1185 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണം 1,74,308 ആയി ഉയർന്നു. പതിനഞ്ച് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഉത്തർപ്രദേശിലും, രാജസ്ഥാനിലും, പഞ്ചാബിലും കർഫ്യൂ പ്രഖ്യാപിച്ചു.കൊവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 5.79 ലക്ഷമായി ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here