ജക്കാർത്ത: ബാലി കടലിൽ അപകടത്തിപ്പെട്ട ഇന്തോനേഷ്യൻ നാവികസേനയുടെ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കപ്പലിലുണ്ടായിരുന്ന 53 നാവികരും ഇനി തിരിച്ചുവരില്ലെന്നുറപ്പായി. ബുധനാഴ്ച പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്.

ശനിയാഴ്ച രാവിലെ വരെയുള്ള ഒക്സിജൻ മാത്രമേ കപ്പലിൽ ഉണ്ടായിരുന്നൊള്ളു.കപ്പല്‍ മുങ്ങിയെന്നും ജീവനക്കാരെ ജീവനോടെ തിരിച്ചുകിട്ടാനുള്ള സാധ്യതയില്ലെന്നും ഇന്തോനേഷ്യൻ അധികൃതർ പറഞ്ഞു. കടലില്‍ 850 മീറ്റർ താഴ്ചയിലാണ് അന്തർവാഹിനി കണ്ടെത്തിയതെന്ന് നാവികസേനാ മേധാവി യൂഡോ മാർഗോനോ ടോർപിഡോ പറഞ്ഞു. കപ്പലിന്‌ 500 മീറ്റർ വരെ താഴ്ചയിൽ പ്രവർത്തിക്കാനുള്ള ശേഷി മാത്രമാണുള്ളത്.

ആറ് യുദ്ധക്കപ്പലും ഒരു ഹെലികോപ്റ്ററും 400 ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ തെരച്ചിലിൽ ഭാഗമായിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here