ഗാസ സിറ്റി: ഗാസയിൽ ബുധനാഴ്‌ച മിസെെലാക്രമണത്തിൽ ആറു പേർ കൂടി മരിച്ചതോടെ 11 ദിവസത്തിനിടെ ഇവിടെ ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 227 ആയി. അൽ-അസ്‌തൽ കുടുംബത്തിലെ 40ഓളം പേർ താമസിച്ചിരുന്ന വീട് പാടെതകർന്നു. അതേസമയം അധിനിവേശത്തിലുള്ള വെസ്റ്റ്ബാങ്കിൽ ആറ്‌ ദിവസത്തിനിടെ ഇസ്രയേലിസേന കൊന്ന പലസ്തീൻകാരുടെ എണ്ണം 20 കടന്നു.

14 വർഷത്തെ ഉപരോധത്താൽ വളരെ ദുർബലമായ ഗാസയിലെ സ്ഥിതി ഇസ്രയേൽ ആക്രമണത്തിൽ അതിവേഗം വഷളാകുകയാണ്. 20 ലക്ഷത്തിലധികം പേർ തിങ്ങി താമസിക്കുന്ന ഗാസയിൽ കോവിഡ് വ്യാപന സാഹചര്യത്തിൽ മരുന്നടക്കമുള്ള അവശ്യ വസ്തുകൾ ലഭിക്കാത്ത സ്ഥിതിയാണ്.

ഗാസയിൽ കൊല്ലപ്പെട്ട 227 പേരിൽ 64 കുട്ടികളും 38 സ്ത്രീകളുമാണ്. 1,620പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ 12പേർക്കും ജീവൻ നഷ്ടമായി. മിസെെലാക്രമണം ഗാസയുടെ ദക്ഷിണ മേഖലയിലേക്കും വ്യാപിപ്പിച്ചതായി ഇസ്രയേൽ സെെന്യം പറഞ്ഞു. ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനോട്‌ ബെെഡൻ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ്ഉദ്യോഗസ്ഥർ പറഞ്ഞു. ഈജിപ്ത്‌ മുൻകെെയെടുത്ത് നടത്തിയ ചർച്ചകൾ ഫലം കണ്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here