ബെയ്ജിംഗ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ എച്ച് 10 എന്‍ 3 വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കൻ ചൈനയിലെ ജിയാംഗിൽ 41 വയസുകാരനാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. റോയിട്ടേഴ്സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
ഷെന്‍ജിയാംഗ് സ്വദേശിയായ ഇയാളെ ഏപ്രിൽ 28-നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രോഗം ബാധിച്ചയാളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അധികം വൈകാതെ ഇയാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ചൈനയിലെ ദേശീയ ആരോഗ്യസമിതി അറിയിച്ചു.
എങ്ങനെയാണ് ഇയാളില്‍ വൈറസ് ബാധിച്ചതെന്ന് ചൈനീസ് ആരോഗ്യ സമിതി വ്യക്തമാക്കിയിട്ടില്ല. വളരെ നേരിയ ലക്ഷണങ്ങളും അത്ര ഗുരുതരമല്ലാത്ത വൈറസുമാണ് ഇത്. രോഗവ്യാപന സാധ്യതയും വളരെ കുറവാണ്.
Home ന്യൂസ് പുതിയ വാർത്തകൾ ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ എച്ച് 10 എന്‍ 3 വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു; ആദ്യ കേസ്...