ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.27 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി അറുപത് ലക്ഷം കടന്നു.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1.21 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 59 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രാജ്യത്ത് 2.86 കോടിയിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.40 ലക്ഷമായി. നിലവിൽ രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ മൂന്ന് കോടി നാൽപ്പത്തിയൊന്ന് ലക്ഷം രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത്തിയൊന്ന് ലക്ഷം കടന്നു.

ലോകത്ത് ഏറ്റവും കൂടുതൽ പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഇന്ത്യയിലാണ്. വേൾഡോമീറ്റർ കണക്ക് പ്രകാരം അമേരിക്കയിൽ പതിനാറായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 515 പേരാണ് പുതുതായി മരണപ്പെട്ടത്. അതേസമയം, ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടെ 38,482 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 1,184 പേർ മരണപ്പെടുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here