ജനീവ: യുറോപ്പിൽ വീണ്ടും കോവിഡിന്‍റെ തീവ്രവ്യാപനമുണ്ടാവുമെന്ന ആശങ്കയുമായി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം ഉയർന്നതോടെയാണ്​ ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്​. അടുത്ത ഫെബ്രുവരിക്കുള്ളിൽ അഞ്ച്​ ലക്ഷം പേരെങ്കിലും യുറോപ്പിൽ കോവിഡ്​ മൂലം മരിച്ചേക്കാമെന്നാണ്​ ലോകാരോഗ്യ സംഘടനയു​ടെ മുന്നറിയിപ്പ്​.

സംഘടനയുടെ യുറോപ്പ്​ ഡയറക്​ടർ ക്ലുഗാണ്​ മുന്നറിയിപ്പുമായി രംഗത്തെത്തിയത്​. യുറോപ്പിൽ ഏഷ്യയിലും കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യു​േമ്പാൾ കോവിഡ്​ മരണനിരക്ക്​ ഉയർന്നിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച 1.8 മില്യൺ കോവിഡ്​ കേസുകളും 24,000 മരണങ്ങളും യുറോപ്പിലും മധ്യ ഏഷ്യയിലുമായി റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. മുൻ ആഴ്ചയുമായി താരതമ്യം ചെയ്യു​േമ്പാൾ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ആറ്​ ശതമാനവും മരണനിരക്കിൽ 12 ശതമാനത്തി​േന്‍റയും വർധനയുണ്ടായിട്ടുണ്ട്​.

53 യുറോപ്യൻ രാജ്യങ്ങളിലാണ്​ കോവിഡ്​ വലിയ ആശങ്ക വിതക്കുന്നത്​. ഡെൽറ്റ വകഭേദമാണ്​ ​വലിയ ആശങ്ക വിതക്കുന്നത്​. കോവിഡ്​ ബാധിച്ച്​ മരണങ്ങളിൽ ഭൂരിപക്ഷവും 65നും 75നും ഇടക്ക്​ പ്രായമുള്ളവരാണ്​. വാക്​സിനേഷനിലെ കുറവും നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തിയതുമാണ്​ രോഗബാധ ഉയരാൻ കാരണമെന്നാണ്​ റിപ്പോർട്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here