ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്കു നേരെ വധശ്രമം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വീട്ടിലേക്ക് ഇടിച്ചിറക്കിയാണ് ആക്രമണം. ബാഗ്ദാദിലെ ഗ്രീന്‍ സോണിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിന്നും ഖാദിമി അത്ഭുതകരമായി രക്ഷപ്പെട്ടു.

താന്‍ സുരക്ഷിതനാണെന്നു ഖാദിമി പിന്നീടു ട്വീറ്റ് ചെയ്തു. വിശ്വാസ വഞ്ചനയുടെ മിസൈലുകള്‍ വിശ്വാസികളെ തളര്‍ത്തില്ലെന്നും മുസ്തഫ അല്‍ഖാദിമി ട്വീറ്റ് ചെയ്തു. ജനസുരക്ഷക്കായും അവകാശങ്ങള്‍ നേടിയെടുക്കാനും നിലകൊള്ളുന്നതില്‍നിന്ന് മാറ്റാനാകില്ലെന്നും അദ്ദേഹം കുറിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നു സൈന്യം അറിയിച്ചു. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here