ന്യുയോര്‍ക്ക് :അമേരിക്കയിൽ ഒറ്റദിവസം  10,80,211 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചെന്ന്  ജോൺ ഹോപ്‌കിൻസ്‌ സർവകലാശാല. ലോക റെക്കോഡാണിത്‌. രോഗവ്യാപനം കുത്തനെ ഉയരുകയാണെന്നും ആഴ്ചകൾക്കുള്ളിൽ രാജ്യത്ത്‌ കോവിഡ്‌ മൂർധന്യത്തിലെത്തുമെന്നും പ്രസിഡന്റ്‌ ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ്‌ ഡോ. ആന്തണി ഫൗചി പറഞ്ഞു. രോഗവ്യാപനം തീവ്രമായതോടെ ചൈന, ഫിലിപ്പീൻസ്‌ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കി. ക്രിസ്‌മസ്‌ അവധിക്കുശേഷം റൊമാനിയയിലെ പ്രതിദിന രോഗനിരക്ക്‌ ഇരട്ടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here