ന്യൂയോർക്ക് : ജനിതകമാറ്റം വരുത്തിയ പന്നികളിൽ നിന്നുള്ള അവയവങ്ങൾ ഉപയോഗിച്ച് മനുഷ്യജീവൻ രക്ഷിക്കാനുള്ള പരീക്ഷണങ്ങളിൽ വീണ്ടും പുത്തൻ ചുവടുവയ്പ്.

മനുഷ്യശരീരത്തിലേക്ക് പന്നിയുടെ വൃക്ക മാറ്റിവച്ച് അമേരിക്കൻ ശാസ്ത്രജ്ഞ‌ർ. അലബാമയിലെ ശസ്ത്രക്രിയാ വിദഗ്ധരാണ് മസ്തിഷ്ക മരണം സംഭവിച്ച  മനുഷ്യനിലേക്ക് വൃക്ക മാറ്റിവച്ചത്. സ്വീകർത്താവിന്റെ ശരീരത്തിന് പുറത്തുള്ള രക്തക്കുഴലുകളിലാണ് ഡോക്ടർമാർ വൃക്ക വച്ചുപിടിപ്പിച്ചത്.

ഈ വർഷാവസാനം ജീവിച്ചിരിക്കുന്ന രോഗികളിൽ പരീക്ഷണം നടത്തും. ഈ മാസമാദ്യം അമേരിക്കയില്‍ മനുഷ്യനിൽ പന്നിയുടെ ഹൃദയം മാറ്റിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here