ഇസ്‌ലാമാബാദ്: ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദം നടത്താൻ ആഗ്രഹിക്കുന്നതായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

75 വർഷം മുമ്പ് സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. അതിനുശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ മൂന്ന് യുദ്ധങ്ങൾ നടത്തി.

“നരേന്ദ്ര മോദിയുമായി ടി.വിയിൽ സംവാദം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു” -ഇമ്രാൻ ഖാൻ റഷ്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ സംവാദത്തിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബില്യണിലധികം ആളുകൾക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭ്യർത്ഥനയോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here