ലണ്ടൻ : ബ്രീട്ടിഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യൻ വംശജൻ ഋഷി സുനക്. സ്ഥാനമൊഴിഞ്ഞ ലിസ് ട്രസിന് പകരക്കാരനായാണ് മത്സരിക്കുന്നത്. പാർലമെന്റിലെ 128 ടോറി അംഗങ്ങളുടെ പിന്തുണയോടെ ഋഷി മുൻനിരയിലാണ്. മുൻ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ മത്സരിക്കുമെന്ന് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ല. ഋഷിയും ബോറിസും പൊന്നി മോർഡൗണ്ടും തമ്മിൽ ത്രികോണ മത്സരമായിരിക്കും നടക്കുകയെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

യുണെെറ്റഡ് കിംഗ്ഡം ഒരു മഹത്തായ രാജ്യമാണ്,പക്ഷേ ഞങ്ങൾ അഗാധമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. അതിനാലാണ് താൻ മത്സരിക്കുന്നതെന്നും പാർട്ടിയെ ഒന്നിപ്പിച്ച് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുമെന്നും സുനക് ട്വീറ്റ് ചെയ്തു.

2019 ലെ പ്രകടനപത്രികയിൽ താൻ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കുമെന്നും രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ വ്യക്തമായ പദ്ധതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

LEAVE A REPLY

Please enter your comment!
Please enter your name here