വെല്ലിംഗ്ടൺ: രാജിപ്രഖ്യാപനവുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ.അടുത്ത മാസം ഏഴിന് രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം.കാലാവധി തീരാൻ പത്തുമാസം ശേഷിക്കെയാണ് പ്രധാനമന്ത്രി പദത്തിൽ നിന്ന് ജസീന്ത പടിയിറങ്ങുന്നത്. ഒരു തിരഞ്ഞെടുപ്പിൽക്കൂടി മത്സരിക്കാനുള്ള ഊർജം തനിക്ക് ഇല്ലെന്നാണ് ജസീന്തയുടെ നിലപാട്. പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിയുന്ന സമയം തന്നെ പാർട്ടി നേതൃസ്ഥാനവും ഒഴിയും.

 

2017-ൽ കൂട്ടുകക്ഷി സർക്കാരിൽ പ്രധാനമന്ത്രിയായ ജസീന്ത, മൂന്ന് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മദ്ധ്യ-ഇടതുപക്ഷ ലേബർ പാർട്ടിയെ സമഗ്രമായ വിജയത്തിലേക്ക് നയിച്ചിരുന്നു, എന്നാൽ അടുത്തിടെയായി ജസീന്തയുടെ ജനപ്രീതി കുറയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതാണോ രാജിപ്രഖ്യാപനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.

 

അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 14 ന് നടക്കുമെന്നും അതുവരെ താൻ ഇലക്ടറേറ്റ് എംപിയായി തുടരുമെന്നും ജസീന്ത പറഞ്ഞു. തന്റെ രാജിക്ക് പിന്നിൽ ഒരു രഹസ്യവുമില്ലെന്ന് അവർ വ്യക്തമാക്കി. “ഞാൻ മനുഷ്യനാണ്, രാഷ്ട്രീയക്കാർ മനുഷ്യരാണ്. കഴിയാവുന്നിടത്തോളം നമ്മൾ എല്ലാം നൽകുന്നു. എന്നാൽ, എനിക്കിപ്പോൾ സമയമായി. ഞാൻ പോകുന്നു, കാരണം ഇത്തരമൊരു പദവിയുള്ള ജോലി ഒരു വലിയ ഉത്തരവാദിത്തമാണ്- ജസീന്ത പറയുന്നു. സജീവ രാഷ്ട്രീയം മതിയാക്കി കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാനാണ് ജസീന്തയുടെ തീരുമാനമെന്നാണ് അടുപ്പക്കാർ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here